സിനിമാ വാര്‍ത്തകള്‍

72 കാരന്‍ മകനായി ഋഷി കപൂര്‍, 102 കാരന്‍ പിതാവായി അമിതാഭ് ബച്ചന്‍

Print Friendly, PDF & Email

102 നോട്ട് ഔട്ട് എന്നാണു ചിത്രത്തിന്റെ പേര്

A A A

Print Friendly, PDF & Email

ബോളിവുഡ് ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന സിനിമയാണ് 102 നോട്ട് ഓട്ട്. ഈ ചിത്രത്തിന്റെ പ്രധാനപ്രത്യേകത എന്താണെന്നാല്‍ ഋഷി കപൂര്‍ അവതരിപ്പിക്കുന്ന 72 കാരന്റെ പിതാവായാണ് അമിതാഭാ ബച്ചന്‍ എത്തുന്നത്. അതും 102 വയസുള്ള വൃദ്ധനായി.

102 നോട്ട് ഔട്ട് എന്ന പേരിലുള്ള ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. ഉമേഷ് ശുക്ലയാണ് സംവിധായകന്‍.

ചിത്രത്തിന്റെ ഒന്നാംഘട്ട ഷൂട്ടിംഗ് ഇന്നലെ മുംബൈയില്‍ ആരംഭിച്ചു. ഈ മാസം അവസാനം വരെ ഷൂട്ടിംഗ് മുംബൈയില്‍ തുടരും. രണ്ടാം ഘട്ടം ജുലായില്‍ തുടങ്ങും. ജൂലായ് അവസാനം കൊണ്ട് മുഴുവന്‍ ചിത്രീകരണവും അവസാനിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ബച്ചനുമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഋഷി കപൂര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നതിന്റെ ആഹ്ലാദമാണ് ഋഷി കപൂര്‍ പ്രകടിപ്പിക്കുന്നത്.

ആദ്യമായി ബച്ചനും ഋഷി കപൂറും ഗുജറാത്തി കഥാപാത്രങ്ങളായി വരുന്നു എന്നതാണ് സിനിമയുടെ പ്രത്യേകതയെന്നു സംവിധാകന്‍ ഉമേഷ് ശുക്ല പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍