വൈറല്‍

മരിക്കും മുമ്പ് ആ പതിമൂന്നുകാരി അച്ഛനോട് കെഞ്ചി; ‘എന്നെ ചികിത്സിക്കാമോ?’/വീഡിയോ

Print Friendly, PDF & Email

ഇയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ സായിയെ കാണാനോ തയ്യാറായില്ല

A A A

Print Friendly, PDF & Email

പതിമൂന്നുകാരിയായ സായി ശ്രീ വാട്‌സ്ആപ്പിലൂടെ തന്നെ ചികിത്സിക്കാമോയെന്ന് കരഞ്ഞ് അപേക്ഷിച്ചത് മറ്റാരോടുമല്ല സ്വന്തം അച്ഛനോട് തന്നെയാണ്. താന്‍ ക്യാന്‍സര്‍ രോഗിയാണെന്നും ഉടന്‍ മരിക്കുമെന്നും അറിഞ്ഞപ്പോഴാണ് പണക്കാരനായ അച്ഛനോട് ഈ പെണ്‍കുട്ടി വാട്‌സ്ആപ്പിലയച്ച വീഡിയോയിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. ദിവസങ്ങള്‍ക്കകം ഇക്കഴിഞ്ഞ 14ന്‌ അവള്‍ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും അവളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

ആന്ധ്രപ്രദേശ് സ്വദേശിയാണ് ഈ പെണ്‍കുട്ടി. അസ്ഥിലെ മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ചതായിരുന്നും സായിയുടെ രോഗം. സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പ് വിവാഹ മോചിതരായതാണ്. സായി അമ്മയുടെ കൂടെയായിരുന്നു താമസം. രോഗബാധിതയായ അവളെ ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷി അമ്മയ്ക്കുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബംഗളൂരുവില്‍ താമസിക്കുന്ന അച്ഛന് സായി വാട്‌സ്ആപ്പിലൂടെ തന്നെ ചികിത്സിച്ച് ജീവന്‍ രക്ഷിക്കണമെന്ന് കരഞ്ഞ് പറഞ്ഞത്. എന്നാല്‍ ഇയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ സായിയെ കാണാനോ തയ്യാറായില്ല.

ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. കഴിവുണ്ടായിട്ടും ചികിത്സിക്കാന്‍ പണം ചെലവഴിക്കാന്‍ തയ്യാറാകാതിരുന്നതിനാണ് കേസ്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ സിറ്റി പോലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മകളുടെ ചികിത്സയ്ക്കായി തന്റെ പേരിലുള്ള വീട് വില്‍ക്കാന്‍ ശ്രമിച്ച തന്നെ എംഎല്‍എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിച്ചതായും സുമ ശ്രീ മൊഴി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍