വായിച്ചോ‌

ആറ് മുഖ്യമന്ത്രിമാരുടെ സ്വന്തം പൗരി

Print Friendly, PDF & Email

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഖൈ് പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഖൈറാസിന്‍ ഗ്രാമത്തില്‍ നിന്നുള്ളയാളുമാണ്.

A A A

Print Friendly, PDF & Email

ഉത്തരാഖണ്ഡിലേയും ഉത്തര്‍പ്രദേശിലേയും പുതിയ മുഖ്യമന്ത്രിമാരുടെ നാട് ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാള്‍ ജില്ലയിലാണുള്ളത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഖൈ് പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഖൈറാസിന്‍ ഗ്രാമത്തില്‍ നിന്നുള്ളയാളുമാണ്. ഉത്തര്‍പ്രദേശിന്റേയും ഉത്തരാഖണ്ഡിന്റേയും മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മറ്റ് നാല് പേരുടേയും സ്വദേശം പടിഞ്ഞാറന്‍ ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ്.

ബുഖാനി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഐക്യ യുപിയുടെ മുഖ്യമന്ത്രിയായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണ. 2007ല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ബിസി ഖണ്ഡൂരി പൗരിയിലെ മര്‍ഗാദ്‌ന സ്വദേശിയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍പി നിഷാങ്ക്, വിജയ് ബഹുഗുണ എന്നിവരും പൗരി ജില്ലക്കാരാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ മേധാവി അനില്‍ ദസ്മാന, കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും പൗരി ജില്ലക്കാരാണ്. ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായ ഹരക് സിംഗ് റാവത്ത്, സത്പാല്‍ മഹാരാജ്, ധന്‍സിംഗ് റാവത്ത് എന്നിവരും പൗരി ജില്ലക്കാരാണ്.

വായനയ്ക്ക്: https://goo.gl/lJlXLp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍