ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട സംഭവം: കേസന്വേഷണം നീളുകയാണല്ലോയെന്ന് കോടതി

Print Friendly, PDF & Email

ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ കേസ് അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നതെന്നും കോടതി

A A A

Print Friendly, PDF & Email

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസ് അന്വേഷണം നീളുകയാണല്ലോയെന്ന് ഹൈക്കോടതി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. വാര്‍ത്തയുണ്ടാക്കാനായി കൂടുതല്‍ അന്വേഷണം വേണ്ടെന്നും കോടതി വിമര്‍ശിച്ചു.

പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോയെന്നും കോടതി ചോദിച്ചു. കേസില്‍ ആദ്യമായാണ് പോലീസിനെതിരെ കോടതിയുടെ പരാമര്‍ശമുണ്ടാകുന്നത്. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ കേസ് അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നതെന്നും കോടതി ചോദിച്ചു. കേസിലെ ചര്‍ച്ചകള്‍ പരിധിവിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കും. നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്നും കോടതി ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് അന്വേഷണമാണോ തുടരന്വേഷണമാണോ? ഓരോ മാസവും ഓരോ പ്രതികളെ വീതം വീണ്ടും ചോദ്യം ചെയ്യുകയാണോ? ബുദ്ധി ഉപയോഗിച്ചാണോ ടവര്‍ ലൊക്കേഷന്‍ നോക്കിയാണോ അന്വേഷണം നടത്തുന്നതെന്നും കോടതി ചോദിച്ചു.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 18ലേക്ക് മാറ്റി. അതേസമയം കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ തല്‍ക്കാലമില്ലെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ