ന്യൂസ് അപ്ഡേറ്റ്സ്

ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള AIADMK നേതാക്കള്‍ രംഗത്ത്

Print Friendly, PDF & Email

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും ഏറ്റെടുക്കണമെന്ന് ആവശ്യം

A A A

Print Friendly, PDF & Email

ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി ഒരു സംഘം എ ഐ ഡി എം കെ നേതാക്കള്‍. കൂടാതെ ജയലളിത വഹിച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും ഏറ്റെടുക്കണമെന്ന് ഇവര്‍ ശശികലയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച ശശികലയുടെ വസതിയിലെത്തിയാണ് ഒരു സംഘം മുതിര്‍ന്ന നേതാക്കന്മാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കാന്‍ ശശികലയോട് ആവശ്യപ്പെട്ടിരുന്നു.

എ ഐ എ ഡി എം കെയുടെ പോഷക വിഭാഗമായ ജയലളിത പേരവൈ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നിന്നു ശശികല മത്സരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. ജയലളിത പ്രതിനിധീകരിച്ച മണ്ഡലമാണ് ആര്‍ കെ നഗര്‍.

തമിഴ്നാട് റവന്യൂ മന്ത്രിയും പേരവൈയുടെ സെക്രട്ടറിയുമായ ആര്‍ ബി ഉദയകുമാര്‍ ‘തായ് തന്ന വരം’ എന്ന പ്രമേയം ശശികലയുടെ ഭര്‍ത്താവായ നടരാജന് കൈമാറി. മന്ത്രിമാരായ കടംബൂര്‍ രാജു, സേവൂര്‍ എസ് രാമചന്ദ്രന്‍ എന്നിവരും മറ്റ് 50 പേരവൈ ആംഗങ്ങളും ഉദയകുമാറിന് ഒപ്പം ഉണ്ടായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍