അതിര്‍ത്തിയില്‍ പ്രകോപനം: നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രകോപനം തുടരുന്ന പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. കെരാന്‍ പോസ്റ്റിലെ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള നാലു പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ക്കുകയും നിരവധി പാക് സൈനികര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഇന്നലെ കേരാന്‍ സെക്ടറില്‍ മാത്രമായി കുറഞ്ഞത് നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ഉധംപൂര്‍ ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. പാക് സൈനികര്‍ക്കിടയില്‍ വലിയതോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഇന്ത്യന്‍ സൈനികനായ മന്‍ദീപ് സിങ്ങിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നയായിരുന്നു ഇന്ത്യന്‍ സൈനികര്‍ പാക് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

പാക് സൈന്യത്തിന്റെ വെടിവയ്പ്പ് മറയാക്കിയാണ് ഭീകരര്‍ അതിര്‍ത്തി കടന്നു വന്നതും ജവാനെ കൊന്നതിന് ശേഷം അവിടുന്ന് രക്ഷപ്പെട്ടതും. ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈനികരുടെ നടപടികളാണ് ഉന്ത്യന്‍ സേനയെ ചൊടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍