പ്രവാസം

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് നേരെ വംശീയ അതിക്രമം

Print Friendly

കഴുത്തിന് പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

A A A

Print Friendly

ഓസ്ട്രലിയയില്‍ വംശീയ ആക്രമണത്തിനിരയായ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂരിനാണ് കുത്തേറ്റത്. കഴുത്തിന് പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴാണ് അക്രമി പുരോഹിതന് അടുത്തെത്തിയത്.

ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് ആക്രമണമെന്നാണ് വിവരം. അറുപത് വയസിന് മുകളിലുള്ള വ്യക്തിയാണ് അക്രമം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ കസ്റ്റഡിയിലായതായാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ