ഓട്ടോമൊബൈല്‍

മാരുതി ഡിസൈറിനെ വെല്ലുവിളിച്ച് പുതുപുത്തന്‍ അമെയ്‌സുമായി ഹോണ്ട

Print Friendly, PDF & Email

രണ്ടാം തലമുറ അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു

A A A

Print Friendly, PDF & Email

കോംപാക്ട് സെഡാന്‍ വിപണിയില്‍ മാരുതി ഡിസയറുമായുളള മത്സരം ശക്തിപ്പെടുത്താന്‍ പുതിയ അമെയ്‌സിനെ കളത്തിലിറക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. 2018 ഓട്ടോ എക്‌സ്‌പോയില്‍ രണ്ടാം തലമുറ അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു.

പ്രീമിയം സെഡാനായ അക്കോര്‍ഡ് ഹൈബ്രിഡിന്റെ ഡിസൈനിങ് സ്‌റ്റൈലാണ് പുതിയ അമെയ്‌സിനു ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. പത്താം തലമുറ അക്കോര്‍ഡിന്റെ ചെറുപതിപ്പ് പോലെയുണ്ട് കാഴ്ചയ്ക്ക്.

ചെറിയ കാറുകള്‍ക്കുളള നികുതി ഇളവ് തുടര്‍ന്നും നേടാന്‍ നീളം നാല് മീറ്ററില്‍ തന്നെ നിലനിര്‍ത്തി. ബ്രിയോ ഹാച്ച്ബാക്കിന് ഡിക്കി ഘടിപ്പിച്ചായിരുന്നു ഒന്നാം തലമുറ അമെയ്‌സിനെ ഹോണ്ട നിര്‍മിച്ചത്. അതുകൊണ്ടുളള കുറവുകള്‍ തീര്‍ക്കാന്‍ പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ അമെയ്‌സിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഭാരം കുറവുളളതും എന്നാല്‍ ഉറപ്പ് കൂടിയതുമാണ് പുതിയ പ്ലാറ്റ്‌ഫോം.

"</p

ഇന്റീരിയറിന്റെ നിലവാരം കാര്യമായി മെച്ചപ്പെടുത്തി. ഉള്‍വിസ്താരവും കൂടി. ബ്ലാക്ക് ബീജ് നിറമാണ് പുതിയ ഇന്റീരിയറിന്. ടച്ച് സ്‌ക്രീനുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതുമയാണ്.

പുതിയ അമെയ്‌സിന്റെ എഞ്ചിന്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ഹോണ്ട പുറത്തുവിട്ടിട്ടില്ല. പഴയതുപോലെ 88 ബിഎച്ച്പി 1.2 ലീറ്റര്‍ പെട്രോള്‍ , 100 ബിഎച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കാനാണ് സാധ്യത. ഡീസല്‍ സിവിടി ഓട്ടോമാറ്റിക് വകഭേദം പുതിയ അമെയ്‌സിനുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഡീസല്‍ എഞ്ചിനുമായി എത്തിയ ആദ്യ ഹോണ്ട കാറാണ് അമെയ്‌സ്. 2013 ഏപ്രിലിലായിരുന്നു വിപണി പ്രവേശം. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മോഡല്‍ പരിഷ്‌കരിക്കന്നുതാണ് ഹോണ്ടയുടെ പതിവ്. അമെയ്‌സിന്റെ കാര്യത്തിലും അതു തുടര്‍ന്നു. ഏപ്രിലിനു മുമ്പ് പുതിയ അമെയ്‌സ് വിപണിയിലെത്തും. ഹ്യുണ്ടായി എക്‌സന്റ്, ഫോഡ് ആസ്‌പൈര്‍ , ഫോക്‌സ് വാഗന്‍ അമിയോ, ടാറ്റ ടീഗോര്‍ എന്നീ മോഡലുകളും അമെയ്‌സിന്റെ എതിരാളികളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍