വായിച്ചോ‌

അമേരിക്കയിലെ മികച്ച വാറ്റുകാരനുള്ള പുരസ്‌കാരം കത്തോലിക്ക പുരോഹിതന്

Print Friendly, PDF & Email

വാറ്റല്‍ ഒരു ഹോബിയായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ടെക്‌സാസിലെ ഫാദര്‍ ജെഫ് പോയ്‌റോട്ട്. പുരസ്‌കാരം നേടിയതിലെ സന്തോഷം പങ്കുവയ്ക്കാന്‍ തനിക്ക് വാക്കുകളില്ലെന്ന് ഫാദര്‍ ജെഫ് മാധ്യമങ്ങളോട് പറഞ്ഞു.

A A A

Print Friendly, PDF & Email

കേരളത്തില്‍ കത്തോലിക്ക സഭാ നേതൃത്വം മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്തുള്ളപ്പോള്‍ വത്തിക്കാനില്‍ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍ പാപ്പയും മുന്‍ പോപ്പായ ബനഡിക്ട് 16ാമനുമെല്ലാം ബിയര്‍ നുണയുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തില്‍ മദ്യനിരോധനം ആവശ്യപ്പെടുമ്പോള്‍ തന്നെ കൂടുതല്‍ വൈന്‍ ലൈസന്‍സ് ആവശ്യപ്പെട്ട് പുരോഹിതര്‍ സര്‍ക്കാരിനെ സമീപിക്കുന്നതും വാര്‍ത്തയായി. ഇപ്പോള്‍ അമേരിക്കയിലെ മികച്ച നാടന്‍ ബിയര്‍ വാറ്റിനുള്ള പുരസ്‌കാരം ടെക്‌സാസിലുള്ള ഒരു കത്തോലിക്ക പുരോഹതന്‍ നേടി എന്ന് വാര്‍ത്തയാണ് കത്തോലിക്ക വെബ്‌സൈറ്റുകള്‍ തന്നെ പങ്കുവയ്ക്കുന്നത്. വാറ്റല്‍ ഒരു ഹോബിയായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ടെക്‌സാസിലെ ഫാദര്‍ ജെഫ് പോയ്‌റോട്ട്. പുരസ്‌കാരം നേടിയതിലെ സന്തോഷം പങ്കുവയ്ക്കാന്‍ തനിക്ക് വാക്കുകളില്ലെന്ന് ഫാദര്‍ ജെഫ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കല്‍ ഹോംബ്രെവേര്‍സ് അസോസിയേഷന്റെ 2017ലെ നിന്‍കാസി പുരസ്‌കാരമാണ് ഫാദര്‍ ജെഫ് നേടിയത്.

വാറ്റല്‍ ഹോബി ഒരു തരത്തിലും പുരോഹിതവൃത്തിയെ ബാധിച്ചിട്ടില്ലെന്ന് ജെഫ് പറയുന്നു. പുരോഹിതവൃത്തിക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. തിരക്കുകള്‍ക്കിടയില്‍ സന്തോഷം നല്‍കുന്ന മറ്റ കാര്യങ്ങളും ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്ന് മാത്രം – ഫാദര്‍ ജെഫ് ഫോര്‍ട്ട് വര്‍ത്ത് സ്റ്റാര്‍ ടെലഗ്രാം എന്ന പത്രത്തോട് പറഞ്ഞു. ഫോര്‍ട്ട് വര്‍ത്തിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചിലെ വികാരിയാണ് ജെഫ് പൊയ്‌റോട്ട്. കത്തോലിക്ക വിശ്വാസിയായ നിക് മക്കോയ് എന്ന സുഹൃത്തിനൊപ്പമാണ് ജെഫച്ചന്റെ വാറ്റല്‍ പരിപാടി. എല്ലാ വര്‍ഷവും നടക്കുന്ന നാഷണല്‍ ഹോംബ്ര്യൂ അസോസിയേഷന്റെ മത്സരത്തിലാണ് ഇവര്‍ വിജയികളായത്. ബിയര്‍ അടക്കം 33 തരം മദ്യങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത് 8500 ബിയറുകള്‍ മത്സരത്തിനുണ്ടായിരുന്നു.

ഇത് മൂന്നാം തവണയാണ് ഇരുവരും തങ്ങളുടെ ബിയര്‍ മത്സരത്തിനയയ്ക്കുന്നത്. ബെല്‍ജിയന്‍ ക്വാഡ്രപ്പിള്‍ എന്ന പേരിലാണ് ഇവരുടെ ബിയര്‍. ട്രാപ്പിസ്റ്റഅ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കുന്നത്. സാധാരണഗതിയില്‍ നിന്‍കാസി പുരസ്‌കാരം നേടുന്നവര്‍ സ്വന്തമായി ബിയര്‍ ഷോപ്പ് തുറക്കുകയോ ബിയര്‍ വാറ്റുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ തയ്യാറാക്കുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ അത്തരമൊരു പരിപാടിക്കില്ലെന്നാണ് ഫാദര്‍ ജെഫും സുഹൃത്ത് മക്കോയും പറയുന്നത്.

വായനയ്ക്ക്: https://goo.gl/UPBK5x

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍