സയന്‍സ്/ടെക്നോളജി

ബ്ലാക്‌ബെറി ‘കീ വണ്‍’ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി; വില 39,990

Print Friendly

ബ്ലാക്‌ബെറി ഇന്ത്യയില്‍ ഇറക്കുന്ന ആദ്യ ഡ്യുവല്‍ സിം മോഡലാണിത്. മാറ്റങ്ങള്‍ വരുത്തി ലിമിറ്റഡ് എഡിഷനായാണ് കീ വണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

A A A

Print Friendly

ബ്ലാക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ കീ വണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 39,990 രൂപയാണ് വില. ഓഗസ്റ്റ് എട്ട് മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ബ്ലാക് ബെറി കീ വണ്‍ ലഭ്യമാകും. മോഡലില്‍ ചില മാറ്റങ്ങള്‍ വരുത്തി ലിമിറ്റഡ് എഡിഷനായാണ് കീ വണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. വിദേശ മോഡലിന് മൂന്ന് ജിബി റാമും ഒരു സിം പോര്‍ട്ടുമാണുള്ളതെങ്കില്‍ നാല് ജിബി റാമുള്ള ഇന്ത്യന്‍ മോഡലിന് ഡ്യുവല്‍ സിം പോര്‍ട്ടുകളുമുണ്ട്. ബ്ലാക്‌ബെറി ഇന്ത്യയില്‍ ഇറക്കുന്ന ആദ്യ ഡ്യുവല്‍ സിം മോഡലാണിത്.

ടച്ച് സ്‌ക്രീനും ക്വവെര്‍ട്ടി കീ ബോഡുമുണ്ട്. ഒപ്പം ഫിംഗര്‍ പ്രിന്റ് സ്‌കാനറും. സ്മാര്‍ട്ട് കീ ബോഡില്‍ വേര്‍ഡ് പ്രെഡിക്ഷന്‍, ഓട്ടോ കറക്ഷന്‍ കീകളുണ്ട്. ആപ്ലിക്കേഷനുകളിലേയ്ക്കുള്ള ഷോര്‍ട്ട് കട്ടുകളായി ലെറ്റര്‍ കീകള്‍ ഉപയോഗിക്കാം. ഉദാഹരണത്തിന് മാപ്‌സ് ആപ്ലിക്കേഷന്‍ തുറക്കാന്‍ എമ്മില്‍ അമര്‍ത്തിയാല്‍ മതി. ഡിവൈസ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കുന്ന ഡിടിഇകെ സൊലൂഷന്‍ സംവിധാനമുണ്ട്. ഇതുവരെയുണ്ടായിരുന്ന ബ്ലാക്‌ബെറി ഹബ്, ബിബിഎം, പാസ്‌വേഡ് കീപ്പര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ മോഡലിലുമുണ്ട്.

ആന്‍ഡ്രോയിഡ് 7.1 ആപ്ലിക്കേഷന്‍, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍ എന്നിവയും. ഇന്‍ ബില്‍ട്ട് മെമ്മറി 64 ജിബി. രണ്ട് ടിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും. 4K വീഡിയോ റെക്കോഡിംഗ് സപ്പോര്‍ട്ട് ചെയ്യും 3505 എംഎഎച്ച് പവര്‍ ബാറ്ററിയാണ് കീ വണ്ണിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ