ഓട്ടോമൊബൈല്‍

റേസിംഗ് താരം അശ്വിനെ മരണത്തിലേക്ക് നയിച്ച ബിഎംഡബ്ല്യു ഇസഡ്-4

Print Friendly, PDF & Email

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലേക്ക് എത്താന്‍ വേണ്ടത് കേവലം 5.1 സെക്കന്‍ഡാണ്. കൂടിയ വേഗത മണിക്കൂറില്‍ 250 കി.മീ

A A A

Print Friendly, PDF & Email

റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും മരണത്തിലേക്ക് ഓടിച്ച് കയറ്റിയ ബിഎംഡബ്ല്യു ഇസഡ്-4 ഇന്ത്യന്‍ വിപണിയിലെത്തിയത് 2013 നവംബര്‍ പകുതിയോടെയായിരുന്നു. ബിഎംഡബ്ല്യു വിഭാഗത്തിലെ ഏറ്റവും ആകര്‍ഷകമായ റോഡ്സ്റ്ററായിരുന്നു കമ്പിനി ഇറക്കിയപ്പോള്‍ ഈ ശ്രേണിയില്‍പ്പെട്ട കാറുകള്‍. കൂടുതല്‍ രൂപഭംഗിയും ഡൈനാമിസവും സംയോജിപ്പിച്ചതാണ് ഇസഡ്-4 എന്നായിരുന്നു കാര്‍ വിപണിയിലെത്തിച്ചപ്പോള്‍ കമ്പിനി പറഞ്ഞിരുന്നത്. അത്ലറ്റിക് ഗണത്തില്‍പ്പെടുന്ന കാറ് സ്‌പോര്‍ട്‌സ് പ്രേമികളുടെ പ്രിയപ്പെട്ടതാണ്.
Read: ബിഎംഡബ്ല്യു കാര്‍ മരത്തിലിടിച്ച് കത്തി റേസിംഗ് താരം അശ്വിനും ഭാര്യയും മരിച്ചു

Read: പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് വേഗതയ്‌ക്കൊപ്പം കൂടിയ യുവാവ്; അശ്വിന്‍ സുന്ദറിനെ അറിയാം
ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും സ്പോര്‍ട്ട് സീറ്റുകള്‍, സണ്‍ റിഫ്ളക്റ്റീവ് സാങ്കേതിക വിദ്യ, ഓപ്പണ്‍-ടോപ്പ് ഡ്രൈവിംഗ് ആസ്വദിക്കാനുള്ള സൗകര്യമുള്ള ഇസഡ്-4 ന് കരുത്ത് നല്‍കുന്നത് രണ്ട് ടര്‍ബോ ചാര്‍ജറുകള്‍ അടങ്ങിയ ട്വിന്‍പവര്‍ ടര്‍ബോ സിക്സ് സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എന്‍ജിനാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലേക്ക് എത്താന്‍ വേണ്ടത് കേവലം 5.1 സെക്കന്‍ഡാണ്. കൂടിയ വേഗത മണിക്കൂറില്‍ 250 കി.മീ.

ബിഎംഡബ്ല്യൂ ഇസഡ്-4ല്‍ അമിത വേഗതയില്‍ സഞ്ചരിച്ച് അപകടത്തില്‍പ്പെടുന്ന അശ്വിന്‍/ വീഡിയോ


മികച്ച സുരക്ഷ സംവിധാനമാണ് ഇസഡ്-4 ഒരുക്കിയിട്ടുള്ളത്. സെവന്‍ സ്പീഡ് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, സുഗമവും അതിസൂക്ഷ്മതയുമുള്ള ഗിയര്‍ ഷിഫ്റ്റുകള്‍ നല്‍കുന്നു. ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, റോള്‍ഓവര്‍ സംരക്ഷണം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ആഘാതം കുറക്കുന്ന ബംബറുകള്‍ ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇസഡ്-4ന്റെ പ്രത്യേകതകളാണ്.

പെട്രോള്‍ വേരിയന്റില്‍ ഇന്ത്യയിലെ ഷോറൂം വില- ബിഎംഡബ്ലൂ ഇസഡ്-4 എസ് ഡ്രൈവ് 35 ഐയ്ക്ക് 68,90,000 രൂപയും ഡിസൈന്‍ പ്യുവര്‍ ട്രാക്ഷന്റെ വില 69,90,000 രൂപയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍