വൈറല്‍

ഇതാണ് സൈനികരോടുള്ള സ്‌നേഹം; കഴിക്കാന്‍ പാതി കരിഞ്ഞ ഒരു പൊറോട്ട, കറിയില്ല

Print Friendly, PDF & Email

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്‌ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

A A A

Print Friendly, PDF & Email

എന്തിനും ഏതിനും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികനെ ഓര്‍മ്മിപ്പിക്കുന്ന ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സൈനികര്‍ അനുഭവിക്കുന്നത് ദുരിതമെന്ന് വെളിപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. പ്രഭാതഭക്ഷണമായി പാതി കരിഞ്ഞ ഒരു പൊറോട്ടയും ഒരു ഗ്ലാസ് ചായയുമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് വീഡിയോയില്‍ ബിഎസ്എഫ് ജവാന്‍ പറയുന്നത്.

മറ്റൊരു വീഡിയോയില്‍ ഒരു പ്രഷര്‍ കുക്കറില്‍ പാതി നിറച്ച പരിപ്പ് കറിയുമുണ്ട്. മഞ്ഞളും ഉപ്പും കൂടി കഴിക്കാനാവാത്ത അവസ്ഥയിലാണ് ഇതെന്നും വിശദീകരിക്കുന്നു. വീഡിയോയില്‍ സൈനികന് പിന്നിലെ കനത്ത മഞ്ഞ് വീഴ്ചയും കാണാന്‍ സാധിക്കും. ബിഎസ്എഫ് കോണ്‍സ്റ്റബിളായ തേജ് ബഹാദൂര്‍ യാദവ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത നാല് വീഡിയോകളിലൂടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ 29-ാം ബറ്റാലിയന്‍ അംഗമാണ് ഇദ്ദേഹം. അതേസമയം സര്‍ക്കാര്‍ തങ്ങള്‍ക്ക് എല്ലാം തരുന്നുണ്ടെന്നും അധികാരികള്‍ അതെല്ലാം വിറ്റ് തിന്നുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്.

ഞായറാഴ്ച വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ഇത് വൈറലാകുകയും ചെയ്തു. എഴുപത് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ഇത് കണ്ടിരിക്കുന്നത്. അതേസമയം സൈനികരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ ബിഎസ്എഫ് വളരെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വ്യക്തിപരമായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്‌ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം യാദവ് മുമ്പ് പല കാരണങ്ങളാലും അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുള്ളയാളാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍