വിപണി/സാമ്പത്തികം

2017-ല്‍ ഇന്ത്യയില്‍ നടന്നത് 11.33 ബില്ല്യണ്‍ ഡോളര്‍ ഇടപാടുകള്‍

Print Friendly, PDF & Email

ഈ വര്‍ഷം ആദ്യ പകുതിയില്‍ 217 ഡീലുകളിലൂടെ 11.3 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാടുകളാണ് നടന്നിരിക്കുന്നത്

A A A

Print Friendly, PDF & Email

2017-ല്‍ ഇന്ത്യയില്‍ നടന്നത് 11.33 ബില്ല്യണ്‍ ഡോളര്‍ ഇടപാടുകള്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തെ കണക്കാണിത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 217 ഡീലുകളിലൂടെ 11.3 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാടുകളാണ് നടന്നിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നയവും മറ്റ് വെല്ലുവിളികളും ചെറുകിട നിക്ഷേപ കരാറുകളെ ബാധിച്ചിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വമ്പന്‍ കരാറുകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ ഇടപാടുകളുടെ എണ്ണത്തില്‍ നിന്ന് വലിയ കുറവ് പ്രകടമായപ്പോള്‍ ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ വന്‍ മുന്നേറ്റമാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. 2016 ആദ്യ പകുതിയില്‍ 352 ഇടപാടുകള്‍ നടന്നപ്പോള്‍ അവയുടെ മൂല്യം 7.33 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. രണ്ടാം പകുതിയില്‍ 343 ഇടപാടുകള്‍ നടന്നപ്പോള്‍ ഇവയുടെ മൂല്യം 8.3 ബില്യണായിരുന്നു.

2017-ല്‍ നടന്ന പ്രധാനയിടപാടുകള്‍- ടെന്‍സെന്റ്, ഇബേ, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നും ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിച്ച 1.4 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം, പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ സോഫ്റ്റ്ബാങ്ക് നടത്തിയ 1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം, കെകെആറില്‍ നിന്നും ഭാരതി ഇന്‍ഫ്രാടെല്‍ നടത്തിയ 952 മില്ല്യണ്‍ ഡോളറിന്റെ ഓഹരി ഏറ്റെടുക്കലുകള്‍ ഐആര്‍ബി ഇന്‍വ് ഐടി ഫണ്ട് നിക്ഷേപിച്ച 783.5 മില്ല്യണ്‍ ഡോളര്‍, ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് നിക്ഷേപിച്ച 348.8 മില്ല്യണ്‍ ഡോളര്‍ തുടങ്ങിയവയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍