ന്യൂസ് അപ്ഡേറ്റ്സ്

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തുതിനു മര്‍ദ്ദനം; പിതാവ് മരിച്ചു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ചാവക്കാട് യുവാക്കളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ പാലുവായ് സ്വദേശി രമേശ് (50) മരിച്ചു. ഇന്നലെ രാത്രിയില്‍ മകളെ ശല്ല്യംചെയ്തത് ചോദ്യം ചെയ്ത രമേശിനെ ഒരു സംഘം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇന്നലെ രാത്രിയില്‍ ബൈക്കില്‍ മകളുമായി വീട്ടിലേക്കു പോകുന്ന വഴിയില്‍ ഏതാനും യുവാക്കള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. മകളെ വീട്ടിലാക്കിയ ശേഷം ഇക്കാര്യം ചോദ്യം ചെയ്യാന്‍ വന്ന രമേശിനെ യുവാക്കള്‍ മര്‍ദ്ദിക്കുകയും ഹൃദ്രോഗിയായിരുന്ന രമേശ് കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ  രമേശിന്റെ മരണത്തിനു കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പാര്‍ട്ടി  ഉച്ച മുതല്‍ ചാവക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍