വായിച്ചോ‌

ജസ്റ്റിന്‍ ബീബറിന് സംരക്ഷണം നല്‍കിയ സല്‍മാന്‍ ഖാന്റെ അംഗരക്ഷകന്‍ ഷേരയുടെ വാര്‍ഷിക വരുമാനം 2 കോടി

Print Friendly, PDF & Email

20 വര്‍ഷമായി ഷേര സല്‍മാന്റെ ബോഡി ഗാര്‍ഡാണ്

A A A

Print Friendly, PDF & Email

ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രൈവറ്റ് ബോഡിഗാര്‍ഡാണ് ഷേര. ഷേരയെ എല്ലാവരും അറിയുന്നത് ബോളിവുഡ് മസില്‍ഖാന്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായിട്ടാണ്. പക്ഷെ ഷേര ഇപ്പോള്‍ ഒന്നൂടെ പ്രശസ്തനായി. കാരണം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് സംരക്ഷണം നല്‍കിയതാണ് ഷേരയെ താരമാക്കിയിരിക്കുന്നത്. മുമ്പ് മൈക്കള്‍ ജാക്‌സണ്‍, വില്‍ സ്മിത്ത്, ജാക്കി ചാന്‍ എന്നിവര്‍ക്കും ബോഡിഗാര്‍ഡ് ആയി ഷേര എത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഈ ബോഡിഗാര്‍ഡിനെ വിഐപികളല്ലാത്തവരും അറിഞ്ഞുതുടങ്ങിയത്.

സംഗീത ഷോയ്ക്കായി എത്തിയ ബീബര്‍ക്കുള്ള പൂര്‍ണ സുരക്ഷ ഒരുക്കിയത് ഷേരയും സംഘവുമായിരുന്നു. ബീബറുമായുള്ള അനുഭവം ഷേര പറയുന്നത്- ‘ബീബറെ ഗേറ്റ്വേ ഓഫ് ഇന്ത്യ കാണിച്ച ശേഷം ഞങ്ങള്‍ നടക്കാനിറങ്ങി, ഒരു കോഫി വേണമെന്ന് പറഞ്ഞു. അതിന് ശേഷം ശിവാജി പാര്‍ക്കില്‍, അവിടെ കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫുട്‌ബോള്‍ കളിച്ചു. കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനാണ് ബീബറിന് ഏറെ ഇഷ്ടം. എല്ലാ ആണ്‍കുട്ടികളെയുംപോലെ തന്നെ അവനും ഒരു കുട്ടിയാണ്. ഒറ്റയ്ക്ക് നടക്കാനാണ് കൂടുതല്‍ ഇഷ്ടം. മുംബൈ ചുറ്റിക്കറങ്ങിയപ്പോള്‍ ഒരുകാര്യം പറഞ്ഞിരുന്നു. ഇതുപോലെ യാത്ര ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുന്നതെന്ന്.’ ഇങ്ങനെയാണ്.

ഷേരയുടെ വാര്‍ഷിക വരുമാനം രണ്ടു കോടി രൂപയാണ് (മാസം 15 ലക്ഷം രൂപ). സല്‍മാന്‍ നല്‍കുന്ന ശമ്പളം മാത്രമാണ് ഇത്. ഇന്ത്യയില്‍ മറ്റ് വിഐപികള്‍ എത്തുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള തുക വേറെയാണ്. സ്വന്തമായി ഒരു സെക്യൂരിറ്റി ഏജന്‍സിയുമുണ്ട് ഷേരയ്ക്ക്. ഷേരയുടെ യഥാര്‍ഥ പേര് ഗുര്‍മീത് സിങ് ജോളിയെന്നാണ്. ബോഡിഗാര്‍ഡ് ജോലിക്ക് സ്വന്തം പേര് അനുയോജ്യമല്ലെന്ന് കണ്ട് ഷേര പേരു മാറ്റിയതാണ്.

20 വര്‍ഷമായി ഷേര സല്‍മാന്റെ ബോഡി ഗാര്‍ഡാണ്. 1995-ല്‍ ഹോളിവുഡ് താരം കിയാനു റീവ്‌സിന്റെ പാര്‍ട്ടിക്കിടയിലാണ് ഷേരയും സല്‍മാനും പരിചയപ്പെടുന്നത്. ചണ്ഡീഗഡില്‍ സല്‍മാന്റെ ജീവനുതന്നെ ഭീഷണിയായ സംഭവത്തിന് ശേഷമാണ് ശക്തനായൊരു ബോഡിഗാര്‍ഡിനെ തനിക്ക് വേണമെന്ന് സഹോദരന്‍ സൊഹൈല്‍ ഖാനോട് സല്‍മാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ഷേര സല്‍മാന്റെ അംഗരക്ഷകനാകുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/wYJyXq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍