വീഡിയോ

പോള്‍ വാക്കറിന് വേണ്ടി ഉപയോഗിച്ച വിരഹഗാനം യുട്യൂബില്‍ ഗന്നം സ്‌റ്റൈലിനെ തകര്‍ത്തു!

Print Friendly, PDF & Email

ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുവെന്ന ഗന്നം സ്‌റ്റൈലിന്റെ യുട്യൂബിലെ സ്ഥാനം മറികടന്നിരിക്കുകയാണ് പോള്‍ വാക്കറിന് വേണ്ടി ഉപയോഗിച്ച വിരഹഗാനം

A A A

Print Friendly, PDF & Email

ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുവെന്ന ഗന്നം സ്‌റ്റൈലിന്റെ യുട്യൂബിലെ സ്ഥാനം മറികടന്നിരിക്കുകയാണ് പോള്‍ വാക്കറിന് വേണ്ടി ഉപയോഗിച്ച വിരഹഗാനം. ദക്ഷിണ കൊറിയന്‍ വീഡിയോ ഗാനമായ ഗന്നം സ്‌റ്റൈല്‍ നാലര വര്‍ഷമായി യുട്യൂബില്‍ മുന്നില്‍നില്‍ക്കുന്നു. ഇപ്പോള്‍ ഇതിനെ മറികടന്നിരിക്കുകയാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഗാനം. 289 കോടിയിലധികം ആളകള്‍ ഗന്നം സ്‌റ്റൈല്‍ കണ്ടപ്പോള്‍ സീ യു എഗെയ്ന്‍ കണ്ടിരിക്കുന്നത് 290 കോടിയയിലധികം ആളുകളാണ്.

2016 ഏപ്രില്‍ 6-നാണ് സീ യു എഗെയ്ന്‍ യുട്യൂബിലെത്തിയത്. ജസ്റ്റിന്‍ ഫ്രാങ്ക്സ്, ചാര്‍ലീ പുത്, കാമറോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സീ യു എഗെയ്ന്‍ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. നടന്‍ പോള്‍ വാക്കറിന്റെ കാറ് അപകടത്തില്‍ മരണമടഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ പ്രദര്‍ശനത്തിനെത്താതിരുന്ന അവസാന ചിത്രം ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു ഈ വിരഹഗാനം ഉപയോഗിച്ചത്.

അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും അധികം പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനവും ഇംഗ്ലണ്ടില്‍ ഒരാഴ്ചയില്‍ ഏറ്റവും അധികം പ്രാവശ്യം കണ്ട വീഡിയോ എന്ന റെക്കോര്‍ഡും വിസ് ഖലീഫയുടെ പാട്ട് സ്വന്തമാക്കി. രണ്ടു വര്‍ഷം കൊണ്ട് യുട്യൂബില്‍ ചരിത്രം തിരുത്തിയ ഗന്നം സ്റ്റൈലിനെയും കടത്തിവെട്ടി വെറും ഒരു വര്‍ഷം കൊണ്ടാണ് സി യു ഐഗെയ്ന്‍ എന്ന ഗാനം റെക്കോര്‍ഡിട്ടത്.

കൊറിയന്‍ ഗായകന്‍ സൈയുടെ ആറാമത്തെ ആല്‍ബമായി 2012 ജൂലൈ 15-നായിരുന്നു ഗന്നം സ്റ്റൈല് വീഡിയോ എത്തിയത്. സൈ പാട്ടില്‍ കാണിച്ച ഒരു നൃത്തച്ചുവട് ഗാനത്തെ പ്രസിദ്ധമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍