ന്യൂസ് അപ്ഡേറ്റ്സ്

ഐ എ എസ് പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രിയുടെ താക്കീത്; കൂട്ട അവധിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്മാറി

Print Friendly, PDF & Email

ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

A A A

Print Friendly, PDF & Email

ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെതിരെ സമരം വിലപ്പോകില്ലെന്നു ഐ എ എസ് ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി അറിയിച്ചു.

ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ആദ്യമല്ല. കുറ്റാരോപിതര്‍ക്കെതിരെ നടപടി എടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. നടപടി സ്വീകരിക്കുമ്പോള്‍ വികാരമുയരുന്നത് സ്വാഭാവികമാണ്. ഭരണ സിരാകേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സമരം ചെയ്യുന്നത് ശരിയായ നടപടിയല്ല എന്നും പിണറായി വ്യക്തമാക്കി. കൂട്ട അവധി എടുക്കുന്നതിനെതിരെ സര്‍ക്കാര്‍ നിലപാട് ഐഎഎസുകാരോട് നേരിട്ട് പിണറായി അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഏതെങ്കിലും പരാതി എത്തിയിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കാനാവില്ലെന്നാണ് പിണറായി അറിയിച്ചത്. ഇതിനിടെ ഇന്ന് ആരംഭിക്കാനിരുന്ന കൂട്ട അവധി സമരത്തില്‍ നിന്നും പിന്മാറാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍