ABC-Azhimukham Best Campus Correspondent Contest

Print Friendly

മത്സര നിബന്ധനകള്‍/മറ്റ് കാര്യങ്ങള്‍

1. കേരളത്തിലും പുറത്തുമുള്ള സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങള്‍, മാധ്യമ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന മാധ്യമ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം
2. ക്യാംപസിന് അകത്തും പുറത്തുമുള്ള ഏത് വിഷയവും റിപ്പോര്‍ട്ടിനായി തിരഞ്ഞെടുക്കാം
3. റിപ്പോര്‍ട്ടിന് കുറഞ്ഞത് 800 വാക്കുകള്‍ എങ്കിലും ഉണ്ടായിരിക്കണം
4. റിപ്പോര്‍ട്ട് മലയാളത്തില്‍ ആയിരിക്കണം
5. റിപ്പോര്‍ട്ടിനോടൊപ്പം വിഷയവുമായി ബന്ധപ്പെട്ട അഞ്ചില്‍കുറയാതെ എണ്ണം ഫോട്ടോകളും രണ്ട് മൊബൈല്‍ വീഡിയോ ക്ലിപ്പുകളും എന്തെങ്കിലും രേഖകള്‍ (സര്‍ക്കാര്‍/സ്വകാര്യ) ലഭ്യമെങ്കില്‍ അതും ഉണ്ടായിരിക്കണം.
6. പഠിക്കുന്ന കോളേജിന്റെ വിവരം, റിപ്പോര്‍ട്ടറുടെ ഫോട്ടോഗ്രാഫ്, ഫേസ്ബുക്ക്, ട്വിറ്റര്‍/ ഇന്‍സ്റ്റഗ്രാം ലിങ്ക് എന്നിവ റിപ്പോര്‍ട്ടിനോടൊപ്പം ഉണ്ടായിരിക്കണം
7. പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ ജൂറി എല്ലാ ആഴ്ചകളിലും എന്‍ട്രികള്‍ പരിശോധിക്കുകയും ഓരോ ആഴ്ചയിലെയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യും.
8. ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിക്കുകയും പ്രോത്സാഹന സമ്മാനം നല്കുകയും ചെയ്യും.
9. അഴിമുഖം മോസ്റ്റ് റീഡില്‍ കയറുന്ന റിപ്പോര്‍ട്ടിനു 1000 രൂപയുടെ ക്യാഷ് പ്രൈസും നല്‍കും.
10. 12 ആഴ്ച നീണ്ടു നില്‍ക്കുന്ന മത്സരത്തിനൊടുവില്‍ തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്ക് തിരുവനന്തപുരത്ത് വെച്ചു ജേര്‍ണലിസം ശില്‍പശാല സംഘടിപ്പിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകര്‍ ശില്പശാലയില്‍ പങ്കെടുക്കും.
11. ശില്പശാലയില്‍ വെച്ച് അഴിമുഖം ബെസ്റ്റ് ക്യാംപസ് കറസ്പോണ്ടന്‍റ് പ്രൈസ് സമ്മാനിക്കും
12. ശില്പശാലയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
13. താത്പര്യമുള്ളവര്‍ക്ക് അഴിമുഖം ടീമിന്റെ ഭാഗമായി വര്‍ക്ക് ചെയ്യുന്നതിനുള്ള അവസരവും നല്‍കും.
14. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ആഗസ്ത് 31
15 റിപ്പോര്‍ട്ട് azhimukham@gmail.com എന്ന വിലാസത്തില്‍ അയക്കുക. സബ്ജക്ട് ലൈനില്‍ ABC_Heading of the Report എന്നു വെക്കാന്‍ മറക്കരുത്.
16. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356834987, 8078105792 എന്ന നമ്പറിലോ ബന്ധപ്പെടുക.