ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Print Friendly

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

അഴിമുഖം

Dec 15 2016 04:35 PM

A A A

Print Friendly

കറന്‍സികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. സാധാരണക്കാര്‍ക്ക് 24,000 രൂപ പോലും ആഴ്ചയില്‍ ലഭിക്കാത്തത് എന്തുകൊണ്ടെന്നും ഈ പ്രതിസന്ധി സമയത്ത് ചിലരുടെ കൈയില്‍ മാത്രം ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ എങ്ങനെ വരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. ലക്ഷക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്ത് കഴിഞ്ഞിട്ടും സാധാരണക്കാരന് നോട്ട് പ്രതിസന്ധി തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇപ്പോള്‍ ഇളവ് നല്‍കിയാല്‍ അത് സര്‍ക്കാര്‍ നടപടിയെ ബാധിക്കുമെന്ന് സുപ്രീകോടതി അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകള്‍ക്ക് 14 ദിവസം കൂടി കാത്തിരുന്നു കൂടേ എന്നും ശേഖരിച്ച നോട്ടുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കാമെന്നും കോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ