വിപണി/സാമ്പത്തികം

കോര്‍ ബാങ്കിങ് സംവിധാനത്തിന് പിന്നാലെ ട്രഷറി അക്കൗണ്ട് വഴി ഇ-വ്യാപാരത്തിനുള്ള സൗകര്യവും വരുന്നു

Print Friendly, PDF & Email

കേരളാ പോലീസിന്റെ സൈബര്‍ ഡോമുമായി ചേര്‍ന്ന് കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും നടപ്പാക്കുന്നുണ്ട്

A A A

Print Friendly, PDF & Email

സംസ്ഥാനത്തെ മുഴുവന്‍ ട്രഷറികളെയും ബന്ധിപ്പിക്കുന്ന കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കിയതിന് പിന്നാലെ ട്രഷറി അക്കൗണ്ട് വഴി ഇ-വ്യാപാരത്തിനുള്ള സൗകര്യം ഒരുക്കാനുള്ള പദ്ധതിയും വരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രഷറി അക്കൗണ്ടുകളിലൂടെ ഇ-വ്യാപാരത്തിനുള്ള സൗകര്യം വരുന്ന കാര്യം അറിയിച്ചത്.

കോര്‍ ബാങ്കിംഗ് സംവിധാനം വന്നതോടെ ഇ-വ്യാപാരം ഉള്‍പ്പടെയുള്ള പല സൗകര്യങ്ങളും ട്രഷറികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇനി കേരളത്തിലെ ഏത് ട്രഷറികളിലുമുള്ള പണം എവിടെയിരുന്നു വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും. പെന്‍ഷനും ശമ്പളവും വാങ്ങുവാന്‍ ട്രഷറികളില്‍ കാത്തു നില്‍ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക ഇതോടെ വിത്യാസമുണ്ടാകും.

കേരളാ പോലീസിന്റെ സൈബര്‍ ഡോമുമായി ചേര്‍ന്ന് കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും നടപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്കും പങ്കെടുത്തിരുന്നു. ട്രഷറിയിലെ മുഖ്യമന്ത്രിയുടെ ദുതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം വിവിധ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് ഇ-പെയ്മന്റ് വഴിയാണ് നല്‍കിയത്.

സാങ്കേതിക വിദ്യാ രംഗത്ത് ട്രഷറിയുടെ നേട്ടം അഭിമാനകരമാണെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ധന മാനേജ്‌മെന്റ്, സാമ്പത്തിക സുതാര്യത ഉറപ്പാക്കുമെന്നും ചടങ്ങില്‍ തോമസ് ഐസക് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍