ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മുണ്ടുടുത്ത മോദിയാണ്, സിപിഐ വകുപ്പുകള്‍ അടക്കി ഭരിക്കാന്‍ നോക്കേണ്ട: സിപിഐ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനം

Print Friendly, PDF & Email

മുഖ്യമന്ത്രിയുമായോ മന്ത്രിമാര്‍ തമ്മിലോ യാതൊരുവിധ ഏകോപനവുമില്ല. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാര്‍ പറയുന്നത്

A A A

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എക്‌സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനം. പിണറായി മുണ്ടുടുത്ത മോദിയാണെന്നും സിപിഐ വകുപ്പുകള്‍ അടക്കി ഭരിക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രിയുമായോ മന്ത്രിമാര്‍ തമ്മിലോ യാതൊരുവിധ ഏകോപനവുമില്ല. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാര്‍ പറയുന്നത്. വകുപ്പുകളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും മുഖ്യമന്ത്രി എല്ലാം തന്റെ നിയന്ത്രണത്തില്‍ വരുത്തുകയാണെന്നും സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മോകേരി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചതലും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍സനം ഉയര്‍ന്നിരുന്നു.

എന്നാല്‍ യോഗമ വിളിച്ചതില്‍ തെറ്റില്ലെന്നാണ് വിമര്‍ശകരോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. എ കെ ബാലനെതിരെയും യോഗത്തില്‍ വിമര്‍ശനം വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍