ന്യൂസ് അപ്ഡേറ്റ്സ്

ശശികലയുടെ ജയില്‍ ‘സൗകര്യങ്ങള്‍’ പുറത്തു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥ രൂപയെ സ്ഥലം മാറ്റി

Print Friendly, PDF & Email

ജയില്‍ ഡിഐജി ആയിരുന്ന രൂപയെ ട്രാഫിക്കിലേക്കാണു മാറ്റിയത്.

A A A

Print Friendly, PDF & Email

എഐഎഡിഎംകെ അധ്യക്ഷ വി കെ ശശികല ജയിലില്‍ അനധികൃതമായ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നത് പുറത്തു കൊണ്ടുവന്ന ജയില്‍ ഡി ഐ ജി രൂപയ്ക്കു സ്ഥലമാറ്റം. ട്രാഫിക്കിലേയ്ക്കാണ്‌ രൂപയെ മാറ്റിയിരിക്കുന്നത്. ഇവരുടെ മേലുദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഴിമതി കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നല്‍കിയെന്നു രൂപ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

തമിഴ്നാട്, കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രൂപ ഐപിഎസിനെ പരിചയപ്പെടൂ

അതേസമയം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതിനെ വിമര്‍ശിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. രൂപയും അവരുടെ മേലുദ്യോസ്ഥനും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് മാധ്യമങ്ങളോടു സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി സിദ്ദരാമയ്യ വിമര്‍ശിച്ചത്. ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍