ന്യൂസ് അപ്ഡേറ്റ്സ്

ഡോ. ബാല മുരളീകൃഷ്ണ അന്തരിച്ചു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

കര്‍ണാടക സംഗീതത്തിലെ അതുല്യ പ്രതിഭ ഡോ. ബാല മുരളീകൃഷ്ണ(86) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍ പുരസ്‌കാര ലഭിച്ചിട്ടുള്ള ബാല മുരളീകൃഷ്ണ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ശേഷം കര്‍ണാടക സംഗീതത്തില്‍ സ്വന്തമായ ശൈലി സൃഷ്ടിക്കുകയും ആ ശൈലിക്ക് പിന്‍ഗാമികളെ കൊണ്ടുവരുകയും ചെയ്ത പ്രതിഭയാണ്.

നവീനമായ ആലാപന ശൈലി കൊണ്ട് കര്‍ണാടക സംഗീതത്തിന് പുതിയയൊരു മുഖം നല്‍കിയ വ്യക്തിയാണ് ബാല മുരളീകൃഷ്ണ. അദ്ദേഹത്തിന്റെ വിയോഗം കര്‍ണാടക സംഗീത ലോകത്തിന് തീരാനഷ്ടമാണ്. പത്മശ്രീ, ഷെവലിയാര്‍. കാളിദാസ സമ്മാന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മുരളീകൃഷ്ണ 25-ഓളം പുതിയ രാഗങ്ങള്‍ രചിച്ചിട്ടുണ്ട്. സംഗീതം കൊണ്ട് ചിക്തസ നടത്താമെന്നുള്ള പരീക്ഷണങ്ങള്‍ ബാല മുരളീകൃഷ്ണയായിരുന്നു ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്.

സമ്പ്രാദായികമായ ചട്ടകൂടുകളെ പൊളിച്ചെഴുത്തി കര്‍ണാടക സംഗീതത്തിന് ഇന്നത്തെ കാലത്തും ആരാധകരെ സൃഷ്ടിക്കുന്നതിന് ബാല മുരളീകൃഷ്ണയ്ക്ക് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശ്രീരാഗവും ഹംസധ്വനി രാഗത്തിലുമുള്ള ഗാനാലാപനത്തിലാണ് ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത്. ആന്ധ്രയിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തില്‍ 1930-ലായിരുന്നു ബാല മുരളീകൃഷ്ണയുടെ ജനനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍