സി. രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്ക്കാരം

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്. ഒന്നര ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മലയാള ഭാഷയ്ക്ക് അതിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കട്ടെ എന്നും രാധാകൃഷ്ണൻ പറഞ്ഞു.

മുൻപേ പറക്കുന്ന പക്ഷികൾ വയലാർ അവാർഡ് നേടിയപ്പോൾ, സ്പന്ദമാപിനികളെ നന്ദി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നിഴൽപ്പാടുകൾ എന്ന കൃത്തിക്ക് കേരളം സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു. 

സാഹിത്യത്തിലെന്നപോലെ ശാസ്ത്രത്തിലും ചലച്ചിത്ര രംഗത്തും  ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അദ്ദേഹം. അഗ്നി, കനലാട്ടം, ഒറ്റയടിപ്പാതകൾ, പുഷ്യരാഗം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്തത് സിനിമകൾ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മറ്റു പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍