സൗദി അറേബ്യയിലെ റിയാദില്‍ നജ്റാനിന്റെ തെക്കന്‍ പ്രവശ്യയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 11 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ച 11 പേരില്‍ 10 ഉം ഇന്ത്യക്കാര്‍ ആണെന്നാണു വിവരം. ഒരാള്‍ ബംഗ്ലാദേശ് പൗരനാണെന്നും അറിയുന്നു. ആറുപേര്‍ക്ക് പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരകളായത്. ഇവര്‍ ഒരു കെട്ടിടത്തിലെ മൂന്നു മുറികളിലായിട്ടായിരുന്നു കിടന്നത്. വെന്റിലേഷനുകളോ ജനാലകളോ ഇല്ലാത്ത മുറികളിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണു വിവരം.