കായികം

ഫുട്ബോളിലെ ചുവപ്പ് കാര്‍ഡ് ക്രിക്കറ്റിലേക്കും?

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ഫുട്ബോളില്‍ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കുന്നതുപോലെ ക്രിക്കറ്റ് അമ്പയര്‍ക്കും കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കാനുള്ള നിയമം നടപ്പാക്കിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി(മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്) നല്‍കി കഴിഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേര്‍ന്ന യോഗത്തിലാണ് എംസിസി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. എംസിസി മെയിന്‍ കമ്മിറ്റി ഇത് അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.

മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക, അമ്പയറെ ശാരീരികമായി നേരിടുക എന്നിവയുള്‍പ്പെടുന്ന ഏത് അക്രമ സാഹചര്യത്തിലും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ അമ്പയര്‍ക്ക് അനുവാദം ലഭിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കളിക്കാര്‍ വിവിധ രൂപകല്പനയിലുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനും നടപടികളുണ്ടാവുമെന്നാണ് സൂചന. നിലവില്‍ വ്യത്യസ്ത തരത്തിലുള്ള ബാറ്റുകളാണ് ബാറ്റ്സ്മാന്‍മാര്‍ മത്സരത്തില്‍ ഉപയോഗിച്ച് വരുന്നത്. ഇതിന് കര്‍ശന മാനദണ്ഡങ്ങളൊന്നുമില്ല. ഇതുകാരണം പലപ്പോഴും ബാറ്റ്സ്മാന്‍മാര്‍ക്ക് ബൗളര്‍മാരുടെ മേല്‍ ആധിപത്യം നേടുന്നുണ്ടെന്ന് എംസിസി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടിക്ക് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍