വൈറല്‍

ഇതാണു സാഹസികത; ജീവനുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തെടുക്കുന്നു/ വീഡിയോ

Print Friendly, PDF & Email

മധ്യപ്രദേശിലാണ് സംഭവം

A A A

Print Friendly, PDF & Email

സാഹസികത എന്നു നിസ്സംശയം പറയാവുന്ന പ്രവര്‍ത്തിയായിരുന്നു ആ വനപാലകരുടേത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോ കണ്ടവരെല്ലാം അതു സമ്മതിക്കുന്നുമുണ്ട്. 15 അടി നീളമുള്ള ജീവനുള്ള ഒരു പെരുമ്പാമ്പിന്റെ വായില്‍ നിന്നുമാണ് ഒരാടിനെ അവര്‍ പുറത്തെടുത്തത്.

മധ്യപ്രദേശിലെ ജയ്ത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പാമ്പ് ആടിനെ വിഴുങ്ങുന്നത് കണ്ട ഗ്രാമവാസികള്‍ ഉടന്‍ തന്നെ വനപാലകരെ വിവവരം അറിയിച്ചു. പാമ്പുപിടുത്തത്തില്‍ വിദഗ്ദനായ അകില്‍ ബാബയുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി. അകില്‍ പെരുമ്പാമ്പിനെ പിടിച്ചുവച്ചു. ഈ സമയം മറ്റൊരുദ്യോഗസ്ഥന്‍ പാമ്പിന്റെ വായില്‍ നിന്നും ആടിനെ പുറത്തേക്കെടുത്തു. ആടിനെ പുറത്തേക്ക് പൂര്‍ണമായും മാറ്റിയതോടെ പെരുമ്പാമ്പ് ഇളകാന്‍ ശ്രമിച്ചു. ഈ സമയം ഒരു വടികൊണ്ട് അകില്‍ പാമ്പിനെ കുത്തിനിര്‍ത്തുകയായിരുന്നു. പക്ഷേ പുറത്തെടുക്കുമ്പോഴേക്കും ആടിന്റെ ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് വനപാലകര്‍ പെരുമ്പാമ്പിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍