മരണപ്പെട്ട അമ്മയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം സാന്ത്വന പരിപാലനത്തിന് നല്കി ജി സുധാകരന്‍

A A A

Print Friendly

അഴിമുഖം പ്രതിനിധി

കവിത എഴുതുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ളയാളാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുടെ മരണ ശേഷം ആഭരണങ്ങള്‍ വിറ്റ്‌ കിട്ടിയ പണം സാന്ത്വന പരിപാലനത്തിന് നല്‍കി ഏവരുടെയും അഭിനന്ദനം പിടിച്ചു പറ്റിയിരിക്കുകയാണ് അദ്ദേഹം.

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  പെയിന്‍ ആന്‍റ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൈമാറിയത്.

അമ്മ മരിക്കുന്നതിന് മുമ്പ് നാലരപ്പവന്‍ വരുന്ന ആഭരണങ്ങള്‍ ജി.സുധാകരനെ ഏല്‍പ്പിച്ചിരുന്നു. മരണശേഷം ഇത് വിറ്റുകിട്ടിയ 1,05,510 രൂപയാണ് പാലിയേറ്റിവ്‌ കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഈ മാസം 11നാണ് അദ്ദേഹത്തിന്‍റെ അമ്മ പങ്കജാക്ഷിയമ്മ മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ