ട്രെന്‍ഡിങ്ങ്

ആര്‍മി ജീപ്പിനു മുന്നില്‍ ഗൗതം ഗംഭീറെ ‘കെട്ടിവച്ചു’ ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ്

Print Friendly, PDF & Email

കശ്മീരില്‍ സൈനികരെ ആക്രമിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഗംഭീര്‍ രംഗത്തു വന്നിരുന്നു

A A A

Print Friendly, PDF & Email

കശ്മീരില്‍ സൈനികരെ ആക്രമിക്കുന്നവര്‍ ജിഹാദികളാണെന്നും സൈനികര്‍ക്കു കിട്ടുന്ന ഓരോ അടിക്കു പകരം നൂറു ജിഹാദികളെ കൊല്ലണമെന്നും പറഞ്ഞ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെയുള്ള വിമര്‍ശനമായി ജെഎന്‍യു വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ് ല റാഷിദ്‌.

കഴിഞ്ഞ ദിവസം ഒരു കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഫറൂഖ് അഹമ്മദ്‌ ധര്‍ എന്ന ചെറുപ്പക്കാരനെയായിരുന്നു നാലുമണിക്കൂറോളം ജീപ്പിനു മുന്നില്‍ സൈന്യം കെട്ടിവച്ചത്. തങ്ങള്‍ക്കു നേരെ കല്ലെറിയുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ധറിനെ സൈന്യം ഇത്തരത്തില്‍ ശിക്ഷിച്ചത്. ഈ ചിത്രത്തില്‍ ധറിന്റെ മുഖത്തിനു പകരം ഗൗതം ഗംഭീറിന്റെ മുഖം ചേര്‍ത്തുവച്ചാണു ഷെഹ് ല ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആര്‍മി വാഹനത്തില്‍ കെട്ടിവച്ചനിലയില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ഗൗതം ഗംഭീര്‍ എന്ന പരിഹാസ വാചകവും ഈ ചിത്രത്തിനൊപ്പം ഷെഹ് ല ചേര്‍ത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍