ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങൾ മാറ്റത്തിന്റെ വക്താവാകാൻ ആഗ്രഹിക്കുന്നുണ്ടോ ?

A A A

Print Friendly, PDF & Email

നിയതി കൃഷ്ണ

നമ്മൾ എന്ത് ചെയ്യുന്നു’ എന്നതും ‘നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും’ എന്നുള്ളതും തമ്മിലുള്ള വ്യത്യാസം മാത്രം മതിയാവും ലോകത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ.- മഹാത്മാ ഗാന്ധി

എന്താണ് ഗ്യാപ് 2015?
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ദാരിദ്ര്യം. ലോകത്തിലെ ഏറ്റവും ദരിദ്രരായ 1.2ബില്ല്യൻ മനുഷ്യരിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ് ജീവിക്കുന്നത്. പുതിയ, താഴേക്കിടയിൽ നിന്നുള്ള സമീപനങ്ങളിലൂടെ മാത്രമേ ദാരിദ്ര്യത്തെ തുടച്ചു നീക്കാൻ കഴിയുകയുള്ളൂ. 

ഹെഡ് ഹെൽഡ് ഹൈ (എച്ച്.എച്ച്.എച്ച്.) ഫൗണ്ടേഷനും  സബർമതി ഗാന്ധി ആശ്രമവും ചേർന്ന് രണ്ടായിരത്തി പതിനഞ്ച്  മാർച്ച് 12-13തിയതികളിലായി ‘ദാരിദ്രത്തിനെതിരെയുള്ള ആഗോള പ്രവർത്തനം’ അഥവാ ഗ്യാപ് (ഗ്ലോബൽ  ആക്ഷൻ ഓണ് പോവർടി) സംഘടിപ്പിക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിതവും അനന്തരഫലത്തെ കണക്കാക്കിയുള്ള നടപടി’ യിൽ അധിഷ്ടിതവുമാണ് ഈ കണ്‍വൻഷന്‍.  ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട് നിർണായകമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച  പത്തു വിദഗ്ധ വ്യക്തികൾ സംസാരിക്കുകയും മുന്നോട്ടുള്ള പ്രവർത്തന പദ്ധതികൾ  പങ്കുവക്കുകയും മനുഷ്യസ്നേഹികൾ, എൻ.ജി.ഒ പ്രവർത്തകർ, വ്യവസായികൾ, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയക്കാർ, സംരംഭകർ തുടങ്ങിയ 20 പ്രതിനിധികളോട് ഇതില്‍ സംവദിക്കുകയും ചെയ്യും.

രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓരോ പ്രതിനിധികൾക്കും അവർ തന്നെ മുന്നേ തിരഞ്ഞെടുത്ത ചുമതലകൾ പ്രാവർത്തികമാക്കുവാൻ വേണ്ട അവസരം നൽകുന്നു. ഇരുനൂറു പേരിൽ നൂറു പേർ ‘മാറ്റത്തിന്റെ വക്താക്കൾ’ അഥവാ ചെയിഞ്ച് മേക്കേഴ്സ്എന്നായിരിക്കും വിളിക്കപ്പെടുക. അടുത്ത 3-5വർഷത്തിനുള്ളിൽ ദാരിദ്ര്യ നിർമാർജനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഓരോ പ്രോജക്റ്റുകൾ വീതം അവർ ഏറ്റെടുക്കും. ‘പ്രേരകർ’ അഥവാ ക്യാറ്റലിസ്റ്റുകൾ എന്നു വിളിക്കപ്പെടുന്ന ബാക്കിയുള്ള നൂറു പേർ കുറഞ്ഞത് ഒരു ചെയ്ഞ്ച് മേക്കറിനെ എങ്കിലും തന്റെ പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കേണ്ടതാണ്. ആഗോള വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദാൽബെർഗിന്റെ  സഹായത്തോടെയുള്ള ഒരു പ്രൊജക്റ്റ് ടീം, ചെയിഞ്ച് മേക്കേഴ്സിന്റെ ആശയ ലക്ഷ്യങ്ങളെ പിന്തുടരും.

ഹൌസിംഗ്, ആരോഗ്യവും പോഷകാഹാരവും, കുടിവെള്ളവും ശുചിത്വവും, കൃഷിയും ഭക്ഷ്യ സുരക്ഷയും, വിദ്യാഭ്യാസവും വൈദഗ്ദ്ധ്യങ്ങളും, തൊഴിലും സാമൂഹ്യ സുരക്ഷയും, പരിസ്ഥിതി എന്നിവയാണ് ഗ്യാപ് 2015ന്റെ പ്രധാന വിഷയ മേഖലകള്‍. 

ജീൻ ട്രീസ്, ബങ്കർ റോയ്, ഇള ഭട്ട്, നോബൽ സമ്മാന ജേതാവ് പ്രൊഫ യൂനുസ്, മാധവ് ചവാൻ, ബിൽ ഡ്രേടൺ തുടങ്ങിയവർ ഗ്യാപ് കണ്‍വൻഷനിൽ  മുഖ്യ സ്ഥാനങ്ങൾ വഹിക്കും. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS), ഇന്റർനാഷണൽ  കൌണ്‍സിൽ  ഓഫ്  സോഷ്യൽ  വെൽഫെയർ (സൗത്ത് ഏഷ്യ), ഇർമ (IRMA ),  എ. ഐ .ഇ .എസ്. ഇ. സി (AIESEC), അശോക തുടങ്ങിയ പ്രമുഖ സഥാപനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തത്തിന് പുറമേ സി.ഐ.ഐ യുടെ യി (Yi) യും ദാൽബെർഗും റൌണ്ട് ടേബിൾ ഡിസ്കഷൻ നടത്താൻ സഹായിക്കുന്നു. അരുൺ മൈരയും ജയ്പൂർ ലിറ്റ്ഫെസ്റ്റ് സംഘാടകരും ഗാന്ധി ആശ്രമത്തിൽ ഈ പരിപാടി നടത്താൻ ഒപ്പം പ്രവർത്തിക്കുന്നുണ്ട്. ജെ-പാൽ, സൌത്ത് ഏഷ്യ എന്നീ സംഘടനകൾ പ്രതിനിധികളുടെ ആശയങ്ങളെ വിപുലീകരിക്കാനും സ്ഥാപിക്കാനും സാഹായിക്കുവാനായി രണ്ടു ദിവസവും പങ്കെടുക്കും.  കൂടാതെ, സോഷ്യൽ എന്റർപ്രൈസ് രംഗത്ത് നിരവധി നൂതന ആശയങ്ങൾ നടപ്പിലാക്കിയ ദീപ പ്രഹ്ലാദ് (സി. കെ. പ്രഹ്ലാദിന്റെ പുത്രി) ഉൾപ്പടെയുള്ള വ്യക്തികളുടെ സഹായ സഹകരണവുമുണ്ടാവും. 

“താഴെക്കിടയിൽ നിന്നു തന്നെ (ഫ്രം ദി ബോട്ടം ഓഫ് ദി പിരമിഡ്) നടപ്പിലാക്കാൻ സാധിക്കുന്ന കൃത്യമായ പ്രായോഗിക ആശയങ്ങളുടെ വ്യക്തമായ മാർഗഭൂപടവുമായാണ് ഞങ്ങൾ  മുന്നോട്ടു പോകുന്നത്. പുരോഗതി വിലയിരുത്തുവാനുള്ള സമയരേഖയും പ്രക്രിയകളും ഇതിൽ അടങ്ങിയിട്ടുണ്ട്.”, ഗ്യാപ് പ്രോഗ്രാം ഡയറക്ടർ ലിജോ ചാക്കോ വ്യക്തമാക്കുന്നു.

മാറ്റത്തിന്റെ വക്താക്കളെ ക്ഷണിക്കുന്നു
ദാരിദ്ര്യ നിർമാർജനത്തിനായി യഥാർഥ-ദീർഘകാല പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന, അത്യന്തം പ്രതിബദ്ധതയുള്ള, ഗ്രാസ് റൂട്ട് ലെവൽ ചെയിഞ്ച് മേക്കെഴ്സിനെ ക്ഷണിക്കുന്നു.  ദാരിദ്ര്യം പൂർണ്ണമായി നിർമാർജനം ചെയ്യണമെന്നു വിശ്വസിക്കുക മാത്രമല്ല, അതിനു വേണ്ടി പ്രവർത്തിക്കുവാനുള്ള പ്രതിബദ്ധത കൂടി ഉള്ളവരെ ആണ് ആവശ്യം.

‘ഗ്യാപ്പ് 2015’ പരിപാടിയോടെ ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കാൻ വ്യക്തികൾക്ക് സഹായകരമാകുന്ന ഒരു വേദിയാവുക എന്നതാണ് ഗ്യാപ്പിന്റെ ലക്ഷ്യം. ‘ഗ്യാപ്പ് 2015’-ഓടു കൂടി ഇതൊരു വാർഷിക പരിപാടിയായി നടത്തപ്പെടാൻ പോകുകയാണ്. ഇന്ത്യയിൽ വലിയ തോതില്‍  ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കിയുള്ള തനതായ നൂറു പ്രോജെക്ടുകൾ കൈകാര്യം ചെയ്യാൻ അത്യുൽസാഹികളായ നൂറു ചെയിഞ്ച് മേക്കെഴ്സിനെ ആണ് ആവശ്യം.

താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്കായി http://globalactiononpoverty.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ബന്ധപ്പെടേണ്ട ഇ-മെയിൽ അഡ്രസ്സ്:  changemakers@gap2015.org

ക്യാറ്റലിസ്റ്റുകളെ ക്ഷണിക്കുന്നു
ചെയ്ഞ്ച് മേക്കെഴ്സിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രൊജെക്ടിനെ വിജയത്തിലെത്തിക്കാൻ പ്രതിബദ്ധതയുള്ള ക്യാറ്റലിസ്റ്റുകളെ ആവശ്യമുണ്ട്. വിദഗ്ധർ, മനുഷ്യ സ്നേഹികൾ, കമ്പനികൾ, ഫൗണ്ടേഷനുകൾ , എൻ.ജി.ഓ.,സോഷ്യൽ എന്റർപ്രൈസ് ഇൻക്യുബേറ്റേഴ്സ്, സർക്കാർ, ഇമ്പാക്റ്റ് ഇൻവെസ്റെഴ്സ് തുടങ്ങി ലോകത്തെവിടെയുമുള്ള, ചെയ്ഞ്ച് മേക്കേഴ്സിന്റെ  ദാരിദ്ര്യ നിർമാർജന പ്രോജക്ടുമായി സഹായിക്കാൻ തയ്യാറുള്ള  ആർക്കും ക്യാറ്റലിസ്റ്റ് ആകാം.

ബന്ധപ്പെടേണ്ട ഇ-മെയിൽ അഡ്രസ്സ്:  catalysts@globalactiononpoverty.org

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍