വരന്‍ വധുവിന്റെ 6 വയസ്സുകാരിയായ മകളോട് ചോദിച്ചു; നിനക്ക് എന്റെ മകളായിരിപ്പാന്‍ സമ്മതമോ?

A A A

Print Friendly, PDF & Email

37 കാരനായ ഡീഗോ ബോള്‍ട്ടന്‍റ്  ആ ആറു വയസ്സുകാരിയുടെ മുന്‍പില്‍ മുട്ടുക്കുത്തി നിന്നു. എന്നിട്ട് അവളോട് ചോദിച്ചു, ‘ ഇനി വരും കാലം മുഴുവന്‍ എന്റെ മകളായി വസിപ്പാന്‍ നിനക്ക് സമ്മതമാണോ?’

അള്‍ത്താരയ്ക്ക് മുന്‍പില്‍ നിന്നുള്ള ആ ചോദ്യം കേട്ട് ഇസഡോറ എന്ന ആ കൊച്ചു പെണ്‍കുട്ടി വിതുമ്പിക്കരഞ്ഞു. വിവാഹ വേഷത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്ന അമ്മ നിക്കോള്‍ ഡി സോസയുടെ വിരലില്‍ ഇറുക്കിപ്പിടിച്ച് അവള്‍ പറഞ്ഞു, ‘സമ്മതമാണ്’.

ചുറ്റിലും ഇരിക്കുകയായിരുന്ന അതിഥികള്‍ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിയോടെ ആ കാഴ്ച നോക്കി നിന്നു. 

ബ്രസീലിലെ സാവോ പോളയിലെ ഒരു കല്യാണ വേദിയായിരുന്നു ആരുടേയും ഹൃദയംകവരുന്ന ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ വധുവിന്റെ മകളോടാണ് മോതിരമണിയിച്ചുകൊണ്ട് ഡീഗോ ബോള്‍ട്ടന്‍റ് ഈ ചോദ്യം ചോദിച്ചത്. സമ്മതമാണ് എന്നു പറഞ്ഞതിന് ശേഷം അവള്‍ ഡീഗോയെ കെട്ടിപ്പിടിക്കുകയും അയാള്‍ അവളുടെ കവിളില്‍ ഉമ്മ വെക്കുകയും ചെയ്തു. 

‘ഞങ്ങള്‍ വിവാഹിതരായി ഒന്നിച്ചു കഴിയണം എന്നു ഇസഡോറയുടെ ആഗ്രഹമായിരുന്നു. ഈ വിവാഹ വേദിയില്‍ വെച്ച് അവളെ അത്ഭുതപ്പെടുത്തുന്ന ഒരു സമ്മാനം കൊടുക്കണം എന്നെനിക്ക് തോന്നി’ ബിസിനസ്കാരനായ ഡീഗോ പറഞ്ഞു. 

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വിവാഹ വീഡിയോ ഇതുവരെ 9 മില്ല്യനില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. 

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍