എഡിറ്റേഴ്സ് പിക്ക്

മയക്കു മരുന്ന് വില്‍പ്പനക്കാരെ കൊന്നോളൂ, പ്രതിഫലം തരാം

A A A

Print Friendly, PDF & Email

തലവന് 42 ലക്ഷം രൂപ, വന്‍കിട വിതരണക്കാരന് 28 ലക്ഷം രൂപ, ചെറുകിട വിതരണക്കാരന് 14 ലക്ഷം രൂപ, ലോക്കല്‍ വിതരണക്കാരന് 71000 രൂപ – ഇത് ലേലം വിളിയല്ല. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് മയക്കുമരുന്ന് വില്പ്പനക്കാരെ കൊല്ലുന്നതിന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലമാണ്. കൊല്ലപ്പെടുന്നയാളുടെ പദവി കൂടുന്നതിനനുസരിച്ച് പ്രതിഫലവും കൂടും.  

രാജ്യവ്യാപകമായ മയക്കുമരുന്ന് ശൃംഖലയ്ക്ക് തടയിടാനായി ജനങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കാനുള്ള അധികാരം കൊടുത്തിരിക്കുകയാണ് ഭരണകൂടം. മയക്കുമരുന്ന് കച്ചവടക്കാരേയും ഉപയോക്താക്കളേയും കൊന്നുകളയാന്‍ അധികൃതരോടും പൊതുജനങ്ങളോടും പ്രസിഡന്റ് ആവശ്യപ്പെട്ടതിന് ശേഷം ഉണ്ടായ മരണങ്ങളുടെ എണ്ണം ഔദ്യോഗികമായി 300നടുത്ത് ആണെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ അതിനും മുകളില്‍ ആകാനാണ് സാധ്യത.

ഇരകളയാവരെ തിരിച്ചറിയാനോ കാണാതായതായി പരാതി ലഭിക്കുകയോ ചെയ്യാത്തതിനാല്‍ ആര്‍ക്കെങ്കിലും വേണ്ടപ്പെട്ടവര്‍ ആകാനുള്ള സാധ്യത കുറവാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജൂലൈ 1 മുതല്‍ ജൂലൈ 24 വരെയുള്ള പോലീസിന്റെ നീക്കങ്ങളില്‍ മയക്കുമരുന്ന് വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരും എന്ന് സംശയിക്കപ്പെടുന്ന 293 ആളുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് ഈ കണക്കില്‍ തെരുവുകളില്‍ സാധാരണക്കാരാല്‍ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടുന്നില്ല എന്നാണ്.

മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്നാരോപിച്ച് നിരവധി മനുഷ്യരെ തെരുവില്‍ കൊല്ലുകയും കുറ്റം ഏറ്റുപറഞ്ഞു എന്ന തരത്തിലുള്ള ബോര്‍ഡുകള്‍ തൂക്കിയുള്ള ശവശരീരങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്ത സംഭവങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എല്ലാം ഉദ്ദേശിച്ചത് പോലെ നടക്കുന്നതിനാല്‍ ഡ്യൂട്ടെര്‍ട്ട് ഇക്കാര്യങ്ങളില്‍ തീരെ അസ്വസ്ഥനല്ല. ആവശ്യമുണ്ടെങ്കില്‍ തങ്ങളുടെ ശ്രമങ്ങള്‍ രണ്ടോ മൂന്നോ ഇരട്ടി വര്‍ധിപ്പിക്കാനും പ്രസിഡന്റ് പറഞ്ഞു. അവസാനത്തെ മയക്കുമരുന്ന് കച്ചവടക്കാരനും കീഴടങ്ങുകയോ ജയിലഴികള്‍ക്കുള്ളില്‍ ആകുകയോ മണ്ണിനടിയിലോ ആകാതെ താന്‍ നിര്‍ത്തുകയില്ല എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന പ്രസിഡന്റ് ഇലക്ഷന്‍ ക്യാംപെയ്നില്‍ ആറു മാസത്തിനകം രാജ്യത്തുള്ള ഒരു ലക്ഷത്തിലധികം മയക്കുമരുന്ന് വില്പ്പനക്കാരെ കൊന്ന് മനില ബേയില്‍ തള്ളുമെന്ന് ഈ 71കാരന്‍ പറഞ്ഞിരുന്നു. ജൂണ്‍ 30നാണു ഡ്യൂട്ടെര്‍ട്ട് പ്രസിഡന്റ് ആയി സ്ഥാനമേറ്റത്.

http://goo.gl/aPPk88 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍