ന്യൂസ് അപ്ഡേറ്റ്സ്

ഐഎഎസുകാരുടെ പ്രതിഷേധ കൂട്ട അവധി: രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച

Print Friendly, PDF & Email

ഐഎഎസുകാര്‍ക്കെതിരെയുള്ള കേസുകളില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍പ്പുറം ഒന്നും തന്നെയില്ലെന്നും ജേക്കബ് തോമസ്

A A A

Print Friendly, PDF & Email

വിജിലന്‍സ് ഡയറക്ടര്‍ ഡോ ജേക്കബ് തോമസിന്റെ നടപടികള്‍ തങ്ങള്‍ക്കെതിരെയുള്ള പ്രതികാരമാണെന്ന് ആരോപിച്ച് ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 25 ഓളം പേര്‍ ചീഫ്‌സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെഫോണ്‍ വഴിയും ചിലര്‍ അവധി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്താലും അടിയന്തര ജോലികള്‍ നിര്‍വഹിക്കുമെന്നാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം അസോസിയേഷന്‍ നേതാക്കള്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിഷയത്തില്‍ ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്യും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകളില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍പ്പുറം ഒന്നും തന്നെയില്ലെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്.

ജേക്കബ് തോമസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ തൊഴില്‍മാന്യത തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രതികാര നടപടികളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നുമാണ് ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വന്നത്. തുടര്‍ന്ന് ഇതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് അറിയിക്കാന്‍ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ യോഗത്തില്‍ ചുമതലപ്പെടുത്തി. ജേക്കബ് തോമസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കിയിട്ടുണ്ടായിരുന്നു. ജേക്കബ് തോമസിന് അനധികൃത സ്വത്തുണ്ടെന്നും കര്‍ണാടകയില്‍ വനഭൂമി കൈയേറി, തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍