വൈറല്‍

പച്ചിലകള്‍ കൊണ്ട് ആശുപത്രി മതിലില്‍ മനോഹങ്ങളായ ചിത്രങ്ങള്‍ വരച്ചതിന് സമ്മാനം ജയില്‍!

Print Friendly, PDF & Email

ഇയാള്‍ ആശുപത്രിയുടെ ചുമരുകളില്‍ പത്ത് മിനിട്ടുകൊണ്ടാണ് മനോഹരമായ ചിത്രങ്ങള്‍ വരച്ചുകൂട്ടിയത്

A A A

Print Friendly, PDF & Email

സംഭവം നടന്നത് കേരളത്തില്‍ തന്നെയാണ്. പടം വരച്ചതിന് ഭാഗ്യത്തിന് ജയിലില്‍ ഇട്ടില്ല, ഇടാനുള്ള എല്ലാ വകുപ്പുകളുമുണ്ടായിരുന്നു. സംഭവം എന്താണെന്നുവച്ചാല്‍ ഒരു കലാകാരന്‍ പച്ചിലകള്‍ കൊണ്ട് ആശുപത്രിയുടെ ചുമരുകളില്‍ പത്ത് മിനിട്ടുകൊണ്ടാണ് മനോഹരമായ ചിത്രങ്ങള്‍ വരച്ചുകൂട്ടിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ചിത്രം വര ഇഷ്ടപ്പെടാത്ത ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തി ആശുപത്രി മതിലുകള്‍ ‘വൃത്തിക്കേടാക്കുന്നതിന്’ പിടിച്ച് ജയിലില്‍ ഇടണ്ടെങ്കില്‍ പടം വര നിര്‍ത്തി പൊയ്‌കൊള്ളാന്‍ പറഞ്ഞു. അവസാനം ചിത്രരചന പൂര്‍ത്തിയാക്കാതെ ഇയാള്‍ മടങ്ങി. ഫെയ്‌സ്ബുക്കില്‍ ഇയാള്‍ വരയ്ക്കുന്ന വീഡിയോയ്ക്ക് താഴെ കാണുന്ന വിവരങ്ങളനുസരിച്ച് അടിമാലി താലൂക്കാശുപത്രിയുടെ മതിലിലാണ് പടം വരച്ചതെന്നും കലാകാരന്റെ പേര് സദാനന്ദന്‍ എന്നാണെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍