ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധകേസ്: പിപി തങ്കച്ചന്റെ പിഎയെ ചോദ്യം ചെയ്തു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ വധകേസില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ പിഎ ബിജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ജിഷയുടെ വധത്തിനു പിന്നില്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്ന് ആരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്തിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജിഷയുടെ അമ്മ ജോലിക്ക് നിന്നിരുന്നുവെന്നും ജിഷ ഈ നേതാവിന്റെ മകളാണെന്നും ജോമോന്‍ ആരോപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് തന്റെ വീട്ടില്‍ ജിഷയുടെ അമ്മ ജോലിയ്ക്ക് നിന്നിട്ടില്ല എന്ന വാദവുമായി പിപി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. ജിഷയുടെ അമ്മയും ഈ ആരോപണത്തെ നിഷേധിച്ചിരുന്നു.

ജിഷ വധം: അന്വേഷണം മൂന്ന് യുവാക്കളിലേക്ക് നീളുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍