ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടി

Print Friendly

എന്റെ ജീവിതവും സ്വപ്‌നവും നഷ്ടമായെന്ന് കത്തില്‍ പറയുന്നു.

A A A

Print Friendly

പട്ടാമ്പി നെഹ്രു കോളേജ് ജിഷ്ണു പ്രണോയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പോലീസ് അറിയിച്ചു. ജിഷ്ണു ആത്മഹത്യ ചെയ്ത കോളേജ് ഹോസ്റ്റലിലെ കുളിമുറിക്ക് പിന്നില്‍ നിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്‌നവും നഷ്ടമായെന്ന് കത്തില്‍ പറയുന്നു.

ഐ ക്വിറ്റ് എന്ന് എഴുതി വെട്ടിയിട്ടുമുണ്ട്. ഇതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബിജു സ്റ്റീഫനെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് പകരം ചുമതല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിജുവിനെ ഒരാഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഉത്തരവിറങ്ങാത്തതിനാല്‍ ജോലിയില്‍ തുടരുകയായിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ