ന്യൂസ് അപ്ഡേറ്റ്സ്

ജെ എസ് ഖെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു

Print Friendly, PDF & Email

സിഖ് സമുദാത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകത ഖെഹാറിനുണ്ട്.

A A A

Print Friendly, PDF & Email

ജെഎസ് ഖെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും ഇന്ത്യയുടെ 44-ആമത് ചീഫ് ജസ്റ്റിസ് ആയി ജഗദീഷ് സിംഗ് ഖെഹാര്‍ ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഖെഹാറിന്‌റെ നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡിസംബര്‍ 19ന് അംഗീകാരം നല്‍കിയിരുന്നു. ഏഴ് മാസമായിരിക്കും (2017 ഓഗസ്റ്റ് 27 വരെ) ഖെഹാറിന്‌റെ കാലാവധി. സിഖ് സമുദാത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകത 64കാരനായ ഖെഹാറിനുണ്ട്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ഇന്ന് വിരമി്ച്ച ഒഴിവിലാണ് ജസ്റ്റിസ് ഖെഹാര്‍ സ്ഥാനമേല്‍ക്കുന്നത്.

ഖെഹാറിനെ ചിഫ് ജസ്റ്റിസായി നിയമിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് ഹര്‍ജികളാണ് ഇത്തരത്തില്‍ സുപ്രീംകോടതി തള്ളിയത്. ഡിസംബര്‍ 23നും 30നും ഇത് സംബന്ധിച്ച ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷനെ അസാധുവാക്കിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‌റെ തലവനായിരുന്നു ജസ്റ്റിസ് ജെഎസ് ഖെഹാര്‍.

1952 ഓഗസ്റ്റ് 28ന് പഞ്ചാബില്‍ ജനിച്ച ജെഎസ് ഖെഹാര്‍ 1979ലാണ് അഅഭിഭാഷകനായി എന്‍ റോള്‍ ചെയ്്തത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലും ഹിമാചല്‍പ്രദേശ് ഹൈ്‌ക്കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1999ല്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായി. 2009ല്‍ ഉത്തരാഖണ്ഡ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നിട് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു. 2011 സെപ്റ്റംബറില്‍ സുപ്രീംകോടതി ജഡ്ജിയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍