ന്യൂസ് അപ്ഡേറ്റ്സ്

ഷഹീര്‍ കേസ്: നെഹ്രുഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും

Print Friendly

സഹീര്‍ എന്ന വിദ്യാര്‍ത്ഥിയെ എട്ട് മണിക്കൂറോളം മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് അടക്കം അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് കൃഷണദാസാണെന്ന് പൊലീസ് പറയുന്നു.

A A A

Print Friendly

ലക്കിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. കൃഷ്ണദാസിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഷഹീര്‍ എന്ന വിദ്യാര്‍ത്ഥിയെ എട്ട് മണിക്കൂറോളം മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് അടക്കം അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് കൃഷണദാസാണെന്ന് പൊലീസ് പറയുന്നു.

ജിഷ്ണു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഷഹീറിന് മര്‍ദ്ദനമേറ്റത്. പുറത്ത് പറഞ്ഞാല്‍ റാഗിംഗ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഷഹീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. അനധികൃത പണപ്പിരിവിന്റെ പേരില്‍ മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിനാണ് ഷഹീറിനെ മര്‍ദ്ദിച്ചത്. കേസിന്റെ നിജസ്ഥിതി അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാർത്തകൾ