ന്യൂസ് അപ്ഡേറ്റ്സ്

കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് മാത്രമെന്താണ് ഇത്ര വേദനയെന്ന് കുമ്മനം

Print Friendly, PDF & Email

നിയമവിരുദ്ധമായ ജനദ്രോഹ നടപടി എന്ന നിലയില്‍ വേണം കയ്യേറ്റങ്ങളെ കണക്കാക്കാന്‍

A A A

Print Friendly, PDF & Email

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച കുരിശ് പൊളിച്ചതില്‍ ക്രൈസ്തവ സഭകള്‍ക്കില്ലാത്ത വേദന മുഖ്യമന്ത്രിയ്ക്ക് മാത്രം എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണമെന്നും ഇക്കാര്യത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ലെന്നും കുമ്മനം ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകള്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായ ജനദ്രോഹ നടപടി എന്ന നിലയില്‍ വേണം കയ്യേറ്റങ്ങളെ കണക്കാക്കാന്‍. സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ തിരുവനന്തപുരത്ത് പോലീസ് വലിച്ചിഴച്ചപ്പോഴൊന്നും തോന്നാത്ത വേദനയാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. ഉത്തരവാദിത്ത ബോധത്തോടെ ഇതിനെ നോക്കിക്കാണുന്ന ക്രൈസ്തവ സഭകളും സംഘടനകളും കുരിശ് നീക്കം ചെയ്തതിനെ അനുകൂലിക്കുമ്പോഴാണ് മുഖ്യമന്ത്രി മാത്രം വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയാക്കാനുള്ള റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കണം. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍