വൈറല്‍

ലില്ലി ബെഡാല്‍: ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കൊച്ചു മിടുക്കി, മറ്റാലന്‍റെ മോഡല്‍

Print Friendly, PDF & Email

ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തില്‍ വലിയ മാറ്റം വരുത്താനും മാറുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് കരുത്തേകാനും ലില്ലി ബെഡാലിന്റെ മറ്റാലന്‍ കരാര്‍ കാരണമാവുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

A A A

Print Friendly, PDF & Email

വെറും രണ്ട് വയസില്‍ തന്നെ ബാധിച്ച ഡൗണ്‍ സിന്‍ഡ്രോമിനോട് പോരാടുന്ന ലില്ലി ബെഡാല്‍ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഇംഗ്ലണ്ടിലെ ചില്ലറ വ്യാപാര ഭീമന്മാരായ മാറ്റാലന്റെ ഇംഗ്ലണ്ടിലെമ്പാടുമുള്ള 217 കടകളില്‍ ഇനി നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഈ കൊച്ചു മിടുക്കിയുടെ ചിത്രമായിരിക്കും. ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തില്‍ വലിയ മാറ്റം വരുത്താനും മാറുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് കരുത്തേകാനും ലില്ലി ബെഡാലിന്റെ മറ്റാലന്‍ കരാര്‍ കാരണമാവുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. സൗന്ദര്യത്തിന്റെ മുഖം മാറ്റുന്നതിനും ഉള്‍ക്കൊളിക്കലിനും ഈ കരാര്‍ കാരണമാകുമെന്ന് ആഹ്ലാദചിത്തരായ ലില്ലിയുടെ മാതാപിതാക്കള്‍, വിക്കിയും എഡ്ഢിയും പറയുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കുരുന്നിനെ തങ്ങളുടെ പരസ്യത്തിനായി തിരഞ്ഞെടുത്തതിനും ഇരുവരും മറ്റാലനെ അനുമോദിച്ചു. എല്ലാ അളവും ആകൃതിയും ശേഷിയും ഉള്ളവരിലും സൗന്ദര്യം കുടികൊള്ളുന്ന എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലില്ലിയോടൊപ്പം ജോലി ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് മറ്റാലന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൈമണ്‍ ലീ പറഞ്ഞു. ആശ്ചര്യകരമായ രീതിയിലാണ് ലില്ലി തങ്ങളുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തില്‍ കൂടുതല്‍ വൈവിദ്ധ്യം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് കമ്പനി മോഡലായി ലില്ലിയെ തിരഞ്ഞെടുത്തതെന്നും സൈമണ്‍ ലീ വിശദീകരിച്ചു. തന്റെ ചിത്രം കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു കാണുന്നതില്‍ ലില്ലിയും സന്തോഷിക്കുന്നു. കടകളില്‍ പരസ്യം പ്രത്യക്ഷപ്പെട്ടയുടനെ വിക്കിയും എഡ്ഢിയും അവളെ അത് കാണിക്കാന്‍ കൊണ്ട്. തന്റെ ചിത്രം പെട്ടെന്ന് തിരിച്ചറിഞ്ഞ ലില്ലി, പിതാവിന്റെ തോളത്ത് കയറി ചിത്രത്തിന് മുന്നില്‍ മറ്റൊരു പോസില്‍ നില്‍ക്കാനും മടിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍