കല/സാഹിത്യം

മലയാളികളുടെ സ്വന്തം സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാടിന്റെ ഓര്‍മ്മകള്‍ക്ക് 35 വയസ്സ്

Print Friendly

1982 ഓഗസ്റ്റ് ആറിനായിരുന്നു എസ് കെ പൊറ്റക്കാട് അന്തരിച്ചത്

A A A

Print Friendly

മലയാളികളുടെ സ്വന്തം സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാടിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് മുപ്പത്തിയഞ്ച് വയസ്സ്. 1982 ഓഗസ്റ്റ് ആറിനായിരുന്നു എസ് കെ പൊറ്റക്കാട് അന്തരിച്ചത്. നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരന്‍, കവി അങ്ങനെ പല വിശേഷണങ്ങളും എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാടിന് ചേരും. ‘ഒരു ദേശത്തിന്റെ കഥ’ എന്ന എസ് കെയുടം നോവലിന് 1980-ല്‍ ജ്ഞാനപീഠപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1913 മാര്‍ച്ച് 14 കോഴിക്കോട് ജനിച്ച എസ്‌കെ, കോഴിക്കോട് ചാലപ്പുരം ഗണപത് സ്‌കൂളിലെ പ്രാഥമികവിദ്യാഭ്യാസവും സാമൂതിരി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ 1937-1939 വര്‍ഷങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. 1939 മുതലാണ് എസ്‌കെ തന്റെ യാത്ര ജീവിതം ആരംഭിച്ചത്.

1939-ല്‍ പ്രസിദ്ധീകരിച്ച നാടന്‍പ്രേമമാണ് എസ്‌കെയുടെ ആദ്യനോവല്‍. ഒരു തെരുവിന്റെ കഥ (1960), ഒരു ദേശത്തിന്റെ കഥ (1971) തുടങ്ങിയവ പ്രധാന കൃതികളാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന നോര്‍ത്ത് അവന്യു എന്ന നോവല്‍ എഴുതികൊണ്ടിരിക്കുകയാണ് എസ്‌കെയുടെ മരണം സംഭവിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ