ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിക്കാണ് സൈനികന്‍ കാവല്‍ നില്‍ക്കേണ്ടത്; ബ്യൂട്ടിപാര്‍ലറിന് മുന്നിലല്ല; നാസിക്കിലെ മലയാളി ജവാന്റെ മരണം വിവാദമാകുന്നു

Print Friendly, PDF & Email

കൊല്ലം സ്വദേശിയായ റോയി മാത്യു എന്ന സൈനികനാണ് മരിച്ചത്

A A A

Print Friendly, PDF & Email

കൊല്ലം സ്വദേശിയായ സൈനികന്‍ നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. റോയി മാത്യു എന്ന സൈനികനാണ് മരിച്ചത്. ഫെബ്രുവരിയില്‍ ഇദ്ദേഹമുള്‍പ്പെടെ മൂന്ന് സൈനികര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മാധ്യമങ്ങളോട് പരാതി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 25നാണ് റോയ് അവസാനമായി ബന്ധുക്കളുമായി സംസാരിച്ചത്.

ഇദ്ദേഹത്തെ കാണാനില്ലെന്ന് മനസിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെയും കൊടിക്കുന്നില്‍ സുരേഷ് എംപി വഴിയും നാസിക്കില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് ഇദ്ദേഹം മരിച്ച വിവരം അറിഞ്ഞത്. 25ന് നാസിക്കില്‍ നിന്നും റോയി മാത്യുവിന്റെ സുഹൃത്ത് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ച് ഇദ്ദേഹം വീട്ടിലെത്തിയോയെന്ന് അന്വേഷിച്ചിരുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സൈനികരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോകലും മറ്റുമാണ് തങ്ങളെ ഏല്‍പ്പിക്കുന്ന മുഖ്യജോലികളെന്നുമാണ് സൈനികര്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ ഷൂ തുടയ്ക്കുക പട്ടിയെ കുളിപ്പിക്കുക തുടങ്ങിയ ജോലികളും തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരില്‍ തനിക്കും മറ്റുള്ളവര്‍ക്കും ഭീഷണിയുണ്ടെന്ന് ജോലി സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടെന്നും 25ന് ഭാര്യയുമായി സംസാരിച്ച റോയി അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍