ന്യൂസ് അപ്ഡേറ്റ്സ്

കേരളം എത്യോപ്യയല്ലെന്ന് മോദിയെക്കൊണ്ട് തന്നെ പറയിക്കും: കോടിയേരി

Print Friendly, PDF & Email

അത് ബോധ്യപ്പെടുത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ മോദിയെ തന്നെ മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിന് വിളിക്കുന്നത്‌

A A A

Print Friendly, PDF & Email

കേരളം എത്യോപ്യയല്ലെന്ന് ബോധ്യപ്പെടുത്താനാണ് നരേന്ദ്ര മോദിയെ തന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവിടെയും വികസനം വന്നു എന്ന് മോദിയെ കൊണ്ട് തന്നെ പറയിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ തന്നെ വിളിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

‘മുമ്പൊരു ഇലക്ഷന്‍ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വന്ന് പറഞ്ഞത് കേരളം എത്യോപ്യയാണെന്നും സൊമാലിയയാണെന്നുമൊക്കെയാണ്. കേരളത്തില്‍ വികസനമില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കേരളം എത്യോപ്യയല്ലെന്നും ഇവിടെയും വികസനം വന്നുവെന്നും അദ്ദേഹത്തെക്കൊണ്ട് തന്നെ പറയിക്കാനാണ് മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ തന്നെ ക്ഷണിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത്’ കോടിയേരി കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് മോദി കേരളത്തെ എത്യോപ്യയോടും സൊമാലിയയോടും താരതമ്യം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍