ന്യൂസ് അപ്ഡേറ്റ്സ്

മലയാളിയായ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യക്ക് നേരെ സദാചാര ആക്രമണം

Print Friendly, PDF & Email

നര്‍ത്തകിയായ നതാഷ ഇവരുടെ സുഹൃത്തുക്കളായ ശ്രേയസ്സ്, സുധീഷ് തുടങ്ങിയവര്‍ക്കും മര്‍ദ്ദനമേറ്റു

A A A

Print Friendly, PDF & Email

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ കൊച്ചിയില്‍ സദാചാര ആക്രമണം. ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയും സുഹൃത്തുക്കളും രാത്രി പത്ത് മണിയോടെ ഷോപ്പിംഗ് നടത്തിയ ശേഷം കോണ്‍വെന്റ് റോഡില്‍ ഓട്ടോറിക്ഷയ്ക്ക് കാത്തു നില്‍ക്കുമ്പോഴാണ് സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ഇവരുടെ സമീപം ബൈക്കിലെത്തിയ ഷമീര്‍ എന്നയാള്‍  പ്രകോപനമില്ലാതെ ആക്രമിക്കുകയും തെറി വിളിക്കുകയുമായിരുന്നു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പേഴും ഷെമീര്‍ പിന്തുടര്‍ന്നെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് അനന്യയും സുഹൃത്തുക്കളും പരാതി നല്കിയത്.

മലയാളിയായ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യ, നര്‍ത്തകിയായ നതാഷ ഇവരുടെ സുഹൃത്തുക്കളായ ശ്രേയസ്സ്,  സുധീഷ് തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍