പാക് ആക്രമണം: ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരില്‍ പാക് സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യാന്തര അതിര്‍ത്തിയിലെ നൗഷേറ, രജൗറി, റാംഗഡ്, അര്‍ണിയ സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.

സാംബ ജില്ലയിലെ റാംഗഡ് സെക്ടറില്‍ 18 വയസുള്ള പെണ്‍കുട്ടിയാണ് പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജേര്‍ദ ഗ്രാമത്തിലെ ജോര്‍വാര്‍ സിങിന്റെ മകള്‍ രവീന്ദ്രര്‍ കൗര്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. രവീന്ദ്രര്‍ കൗര്‍ വീട്ടിനുള്ളിലിരിക്കുമ്പോഴായിരുന്നു ഇന്ന് രാവിലെ ഷെല്ലാക്രമണമുണ്ടായത്.

രാവിലെ 7.30-ക്കാണ് ആക്രമണമുണ്ടായതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. അര്‍ണിയ സെക്ടറിലെ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചഞ്ചല്‍ ദേവി(49), ബോധ രാജ്(38), ദര്‍ശന ദേവി(60) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ഇന്നലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ഒരു വീട്ടമ്മയും കൊല്ലട്ടിരുന്നു. ഒരു വീട്ടമ്മയും കൊല്ലപ്പെട്ടു. ബന്‍ഡിപോറയിലെ അജര്‍ ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍