UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

Print Friendly

ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് അറസ്റ്റിലായത്

A A A

Print Friendly

നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് അറസ്റ്റിലായത്.

ജനുവരി രണ്ടിന് പാമ്പാടി നെഹ്രു കോളേജിലെ തന്റെ മുറിയില്‍ വിളിച്ചുവരുത്തി ചെയര്‍മാനും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും മറ്റ് ചിലരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പോലീസ് ഇന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Also read: കൃഷ്ണദാസ് ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്ന പരാതിയുമായി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി

പാലക്കാട് ചെര്‍പ്പുളശേരി ദേശത്ത് പി വി ഹൗസില്‍ ഷൗക്കത്തലിയുടെ മകന്‍ ഷഹീര്‍ ഷൗക്കത്തലിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍. കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും ഇദ്ദേഹം സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനം ഏറ്റവും വാങ്ങാന്‍ കാരണമായത്. 2016 ഒക്ടോബര്‍ രണ്ടിനാണ് ഇയാള്‍ പരാതി അയച്ചത്. പരാതിയെക്കുറിച്ച് അറിഞ്ഞ് നെഹ്രു കോളേജ് പിആര്‍ഒ സഞ്ജിത്തിന്റെ ഓഫീസില്‍ എത്തിച്ചേരാന്‍ ഇയാളോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു.

പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇയാള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പഴയന്നൂര്‍ എസ്‌ഐ സി ജ്ഞാനശേഖരന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read: ജനുവരി ആറിന് നടന്നതെന്ത്? ആ ദിനത്തിന്റെ ഓര്‍മ്മയില്‍ ജിഷ്ണുവിന്റെ അമ്മ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ