UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ ഓടുന്ന വാഹനത്തില്‍ വീണ്ടും കൂട്ട ബലാത്സംഗം

Print Friendly

ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു

A A A

Print Friendly

ഡല്‍ഹിയില്‍ ഓടുന്ന വാഹനത്തില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഗുഡ്ഗാവില്‍ 22 കാരിയായ യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ഓടുന്ന കാറില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതികള്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

കൊണാട്ട് പ്ലെസില്‍ നിന്നും ഗുഡ്ഗാവിലെ സെക്ടര്‍ 17 ലെ വീട്ടിലേക്ക് വരികയായിരുന്ന സിക്കിം സ്വദേശിയായ യുവതിയെ പുലര്‍ച്ചെ 2 മണിയോടെയാണ് വീടിന് സമീപം വെച്ച് സംഘം ആക്രമിച്ചത്. തങ്ങള്‍ എത്തിയ മാരുതി സ്വിഫ്റ്റ് കാറിലേക്ക് യുവതിയെ വലിച്ചിഴച്ച് കയറ്റിയതിന് ശേഷം 20 കിലോമീറ്ററോളം ദൂരം ഓടിച്ചു പോയതായി സ്ത്രീ മൊഴി നല്‍കി. കാറില്‍ വെച്ചു കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം നജഫ്ഗറിന് സമീപം പ്രതികള്‍ യുവതിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നു യുവാക്കള്‍ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലൊരാളുടെ പേര്‍ ദീപക് ആണെന്ന് മറ്റ് രണ്ടു പേര്‍ വിളിക്കുന്നത് കേട്ടതിന്റെ അടിസ്ഥാനത്തില്‍ യുവതി മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചില വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരിയാനയിലെ റോത്തക്കില്‍ അതി നിഷ്ഠൂരമായി കൂട്ട ബലാത്സംഘം ചെയ്യപ്പെട്ടതിന് ശേഷം കൊലചെയ്യപ്പെട്ട നിലയില്‍ ഒരു യുവതിയെ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ തലയിലൂടെ വണ്ടി കയറ്റുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാർത്തകൾ