ന്യൂസ് അപ്ഡേറ്റ്സ്

മെട്രോയുടെ ഉദ്ഘാടനം 30നെന്ന് തീരുമാനിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കുന്നു: പിണറായി

Print Friendly, PDF & Email

നേരത്തെ മെട്രോ ഉദ്ഘാടനം 30ന് നടത്താനാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

A A A

Print Friendly, PDF & Email

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മേയ് 30ന് തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തിരക്കിനിടയില്‍ അദ്ദേഹം ഇതിനായി സമയം കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ തീയതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് 30ന് ഉദ്ഘാടനം ചെയ്തതായുള്ള വാര്‍ത്തകള്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മെട്രോ ഉദ്ഘാടനം 30ന് നടത്താനാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനിടയില്‍ പ്രധാനമന്ത്രിക്ക് മേയ് 30ന് ഉദ്ഘാടനത്തിനെത്താന്‍ കഴിയില്ലെന്നും അദ്ദേഹം വിദേശയാത്രയുടെ തിരക്കിലായിരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. പ്രധാനമന്ത്രി ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന തരത്തില്‍ കടകമ്പള്ളി പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയ മനപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണവും പ്രതിഷേധവുമായി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളെത്തി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍