ന്യൂസ് അപ്ഡേറ്റ്സ്

പീഡനം തടയാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു

Print Friendly, PDF & Email

പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

A A A

Print Friendly, PDF & Email

ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി, സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി (54) എന്നയാളാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ നിരന്തരം സന്ദര്‍ശകനായിരുന്നു. നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇയാള്‍ ശ്രമിച്ചിരുന്നുവെന്നും ഉപദ്രവം അസഹനീയമായപ്പോഴാണ് കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.

ഇന്ന് പുലര്‍ച്ചയോടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ആക്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി ഒരു കത്തി കരുതി വച്ചിരുന്നത്. പീഡനത്തിന് ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍