UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം; പ്രതികളെ ഒരു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാം

Print Friendly

പ്രതികളെ ഒരു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാനാണ് പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്.

A A A

Print Friendly

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിനും ഡിബിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചും. ഇതോടെ കേസിലെ ആകെയുള്ള അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇന്നലെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് കോടതി ജാമ്യം അനുവദിക്കുകയും പ്രവീണിന്റേയും ഡിബിന്റേയും അറസ്റ്റ് തടയുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയും നെഹ്രു ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതികളെ ഒരു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാനാണ് പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്. ജിഷ്ണു കോപ്പിയടിച്ചതായി സമ്മതിച്ചുവെന്ന് ഒപ്പിട്ട് കൊടുത്ത രേഖ വ്യാജമാണെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് ഒരു മണിക്കൂര്‍ സമയം വീതം എല്ലാ പ്രതികളേയും ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടയ്ക്കുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ ആരെയും ജയിലില്‍ അടയ്ക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിലയിരുത്തി. കൃഷ്ണദാസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആദ്യത്തെ മൊഴിയെന്ന പ്രിന്‍സിപ്പലിന്റെ രണ്ടാമത്തെ മൊഴി വിശ്വസനീയമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രധാന സാക്ഷിമൊഴികള്‍ എല്ലാം കോടതി തള്ളി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതോടെ ഈ കേസ് തന്നെ ദുര്‍ബലപ്പെട്ടിരിക്കുന്ന നിലയാണ്. നെഹ്രുകോളേജിലെ അദ്ധ്യാപകനായ പ്രവീണും വൈസ് പ്രിന്‍സിപ്പലായ ശക്തിവേലും ചേര്‍ന്ന് ജിഷ്ണുവിനെ മര്‍ദ്ദിച്ചതായാണ് ആരോപണം.

മോസ്റ്റ് റെഡ്


Share on

മറ്റുവാർത്തകൾ